ലണ്ടന്‍ ;യുകെയിലെ പുതിയ ഇമിഗ്രേഷൻ നിയമത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടല്‍ ആശ്യപ്പെട്ടു പ്രവാസി ലീഗൽ സെൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കും ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമിഷണര്‍ക്കും നിവേദനം സമര്‍പ്പിച്ചു.
യുകെ സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയം ഇന്ത്യക്കാരായ ലക്ഷക്കണക്കിനു വ്യക്തികളെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം, യുകെ ചാപ്റ്റർ പ്രസിഡന്റ് സോണിയ സണ്ണി എന്നിവരുടെ നേതൃത്വത്തില്‍ നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്.നിലവില്‍ അഞ്ചു വർഷം കൊണ്ട് ലഭിച്ചിരുന്ന സ്ഥിരതാമസ അനുമതി പത്തു വര്‍ഷം മുതല്‍ 15 വര്‍ഷം വരെയാക്കി ഉയര്‍ത്തുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.വലിയ സാമ്പത്തിക ബാധ്യതയോടെ നിരവധി ഇന്ത്യക്കാർ യുകെയിൽ കുടിയേറിയിട്ടുള്ളത്. അഞ്ചു വർഷം കൊണ്ട് സ്ഥിരതാമസ അനുമതി ലഭിക്കും എന്ന പ്രതീക്ഷയോടെ കുടിയേറിയവര്‍ക്കു തിരിച്ചടിയായിരിക്കുകയാണ് പുതിയ നയം. ഇത് ഇന്ത്യക്കാരെ ഉള്‍പ്പെടെ കടുത്ത മാനസിക സംഘർഷത്തിലേക്കും മറ്റും നയിക്കുന്ന നയിക്കുന്ന സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുന്ന യുകെ അധികൃതർ, സര്‍ക്കാര്‍ ഇടപെടലുണ്ടായാല്‍ അനുകൂല നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു. സ്ഥിര താമസത്തിനുള്ള കാലദൈര്‍ഘ്യം ഉയര്‍ത്തുന്നത് തൊഴില്‍ ചൂഷണത്തിനും ദീര്‍ഘകാല വീസക്കായി ഏജന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ കാലമത്രയും പണം കൈപ്പറ്റുന്നതിലേക്ക് നയിക്കുമെന്നും പിഎല്‍സി യുകെ അധ്യക്ഷ സോണിയ സണ്ണി ചൂണ്ടിക്കാട്ടുന്നു.
കെയറര്‍ വീസയ്ക്ക് ഉയര്‍ന്ന തുക ഈടാക്കിയിരുന്നതുപോലെയുള്ള തൊഴില്‍ തട്ടിപ്പു തുടരുന്നതിന് ഇതു കാരണമാകുമെന്നും സോണിയ പറയുന്നു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.