പാലാ ;ജീവിതസായാഹ്നത്തിൽ തനിച്ചായ /വൃദ്ധ വയോജനങ്ങളെ സംരക്ഷിക്കുന്ന /പാലായിലെ ആദ്യത്തെ അഗതിവൃദ്ധമന്ദിരം/ സെയിന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് പാലാ.
വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം / ഇന്ന് കാരുണ്യ ശുശ്രൂഷയുടെ 70 വർഷം പൂർത്തിയാക്കുന്നു . 1954 ഡിസംബർ 11ന് /കിഴതടിയൂർ CMI ആശ്രമത്തിൻ്റെ ആദ്യപ്രീയോർ ആയ/ ബഹുമാനപ്പെട്ട ആൻഡ്രൂസ് പുണോലിലച്ചൻ്റെ പിൻതുണയോടെ/ വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ അംഗങ്ങളുടെ തീവ്രമായ ആഗ്രഹത്താലും/ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ ആശീർവ്വദത്താലും ആരംഭിച്ച ഒരു അഗതിമന്ദിരം ആണിത്.ഒരു വർഷത്തിനുശേഷം ഇതിൻ്റെ ഭരണ ചുമതല സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി/ പാലായിലുള്ള സി എം ഐ ആശ്രമത്തെ ഏൽപ്പിച്ചു. ഏകദേശം 28 വർഷത്തോളം CMI ആശ്രമത്തിൻ്റെ മേൽനോട്ടത്തിലായിരുന്ന ഈ വൃദ്ധ മന്ദിരത്തിൻ്റെ ചുമതല പിന്നീട് എസ് ഡി സിസ്റ്റേഴ്സിനെ ഏല്പിച്ചു.1927 ൽ ആലുവയ്ക്ക് അടുത്ത് ചുണങ്ങംവേലിയിൽ /ധന്യൻ വർഗീസ് പയ്യപ്പിള്ളിയച്ചനാൽ സ്ഥാപിതമായ ഒരു സന്യാസ സമൂഹമാണ് എസ് ഡി അഥവാ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം. അഗതികളും മർദിതരും ദരിദ്രരുമായ സഹോദരങ്ങൾക്ക് /ക്രിസ്തുവിൻറെ കരുണാർദ്രസ്നേഹം പകരുക എന്നതാണ്/ എസ് ഡി യുടെ ചൈതന്യം .എസ് ഡി ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിൽ /പതിമൂന്നു രാജ്യങ്ങളിലായി /രണ്ടായിരത്തോളം അംഗങ്ങളുമായി ക്രിസ്തുവിന്റെ കരുണാർദ്ര സ്നേഹത്തിന് സാക്ഷ്യം നൽകുന്നു . ചങ്ങനാശേരി ആസ്ഥാനം ആയുള്ള സെയിന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് സെയിന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് .
എസ് ഡി സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടനായ സി എം ഐ ആശ്രമത്തിലെ അന്നത്തെ പ്രിയോരായിരുന്ന ബഹുമാനപ്പെട്ട ജോസഫ് ആയിത്തമറ്റം അച്ചൻ വഴിയാണ് SD സിസ്റ്റേഴ്സ് പാലായിൽ എത്തുന്നത് . SD ഈ സ്ഥാപനം ഏറ്റെടുത്തിട്ട് ഇന്ന് 40 വർഷങ്ങൾ പൂർത്തിയാക്കുന്നു. പാലായിൽ ഇന്ന് SD യ്ക്ക് ആറ് മഠങ്ങൾ ഉണ്ട്. SD സെൻ്റ്ജോസഫ് പ്രോവിൻസിൻ്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദീപ്തി ജോസിന്റെയും ഈ സ്ഥാപനത്തിൻറെ പ്രസിഡന്റും കോട്ടയം ജൂവനയിൽ ജസ്റ്റിസ് ബോർഡ് അംഗവുമായ അഡ്വക്കേറ്റ് Sr. jyothis ൻ്റെയും,സുപ്പീരിയർ സി.അമല അറയ്ക്കലിൻ്റെയും നേതൃത്വത്തിൽ ഇന്ന് ഈ സ്ഥാപനം ഭംഗിയായി മുന്നോട്ടു പോകുന്നു.
ദൈവത്തിൻറെ അനന്തമായ പരിപാലനയിലശ്രയിച്ചുകൊണ്ട് അനാഥരും പാവപ്പെട്ടവരും രോഗികളുമായ 60 വയസ്സിന് മുകളിലുള്ള അറുപതോളം സ്ത്രീ പുരുഷന്മാർക്ക് സൗജന്യമായി ഇവിടെ പരിചരണം നൽകുന്നു. സ്വന്തമായി യാതൊരു വരുമാനമാർഗ്ഗവും ഇല്ലാത്ത ഈ സ്ഥാപനം സുമനസ്സുകളുടെ സഹായത്താൽ ആണ് നാളിതുവരെ പ്രവർത്തിച്ചു വന്നത്...എസ് ഡി യുടെ അത്മായ കൂട്ടായ്മയായ Friends of the Destitute ഇവിടെയും സജീവമായി പ്രവർത്തിക്കുന്നു . ഇവിടുത്തെ റെസിഡന്റിൽ അസോസിയേഷൻ ഭാരവാഹികൾ ,വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ ,മുൻസിപ്പൽ കൗൺസിലർ ,മാതൃ-പിതൃ വേദി അംഗങ്ങൾ ,അയൽവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ഇതിലെ അംഗങ്ങൾ ആണ്. ശ്രദ്ധേയമായ ദൈവ പരിപാലനയുടെ .ഈ കാരുണ്യ ഭവനം, അനേകർക്ക് പ്രചോദനവും മാർഗദർശനവും നൽകുന്ന ഒരു ഭവനം കൂടി ആണ്.
2025 നവംബർ 15 -ാം തീയതി മൂന്നുമണിക്ക് സെയിന്റ് വിൻസൻറ് ഹൗസിൽ വെച്ച് ഈ സ്ഥാപനത്തിൻറെ സപ്തതിയും വയോജന ദിനാചരണവും ആഘോഷിക്കുന്നു . ഈ കുടുംബ സംഗമത്തിലേക്ക് ഏവരെയും ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു .വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ :മദർ സുപ്പീരിയർ:സിസ്റ്റർ അമല അറയ്ക്കൽ എസ് ഡി
സിസ്റ്റർ മേരി ജയിൻ എസ് ഡി, സിസ്റർ ആനീസ് വാഴയിൽ എസ് ഡി
ബിജോയ് മണർകാട്ട് ,ജോസ് പാലിയേക്കുന്നേൽ,ജോബ് അഞ്ചേരിയിൽ, ഫിലിപ്പ് വാതക്കാട്ടിൽ,സോജൻ കല്ലറയ്ക്കൽ,ജോസഫ് മറ്റം








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.