പി പി ദിവ്യയെ തഴഞ്ഞ് കണ്ണൂർ ജില്ലാ പഞ്ചായത്ത് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു..!

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നവീൻ ബാബു വിഷയത്തിൽ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും വേട്ടയാടപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഇത്തവണ സീറ്റില്ല. അതേസമയം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ. അനുശ്രീ പിണറായി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും.

സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ ബിനോയ് കുര്യന്‍ ഒഴികെയുള്ളവരെല്ലാം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രതിനിധീകരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം വി.വി. പവിത്രനാണ് സ്ഥാനാര്‍ഥി. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ പിണറായി ഡിവിഷനിലാണ് മത്സരിക്കുക. 

കണ്ണൂര്‍ സര്‍വകലാശാല കാമ്പസിലെ ജേണലിസം വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയും എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറിയുമായ നവ്യ സുരേഷ് പേരാവൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ബിനോയ് കുര്യന്‍ പെരളശ്ശേരിയില്‍നിന്ന് ജനവിധി തേടും.

എല്ലാഘടകങ്ങളും പരിഗണിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പറയാറില്ലെന്നും ഈ പാനലില്‍ പ്രസിഡന്റാകാന്‍ കഴിയുന്ന പലരുമുണ്ടെന്നും എല്ലാവരും അതിന് യോഗ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവിഷനുകളും സിപിഎം സ്ഥാനാര്‍ഥികളും- കരിവെള്ളൂര്‍- എ.വി. ലേജു(കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്‍ മാതമംഗലം- രജനിമോഹന്‍ (പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം, സിപിഎം പെരിങ്ങോ ഏരിയ കമ്മിറ്റി അംഗം) 

പേരാവൂര്‍- നവ്യ സുരേഷ് (എസ്എഫ്‌ഐ പേരാവൂര്‍ ഏരിയ സെക്രട്ടറി,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ജേണലിസം രണ്ടാംവര്‍ഷ വിദ്യാര്‍ഥി) പാട്യം- ടി. ശബ്‌ന (സിപിഎം ജില്ലാ കമ്മിറ്റി അംഗം) പന്ന്യന്നൂര്‍- പി. പ്രസന്ന(സിപിഎം ചെമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം) കതിരൂര്‍- എ.കെ. ശോഭ (സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം) പിണറായി- കെ. അനുശ്രീ (സിപിഎം ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്) 

പെരളശ്ശേരി- ബിനോയ് കുര്യന്‍ (സിപിഎം ജില്ലാ കമ്മിറ്റിയംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്) അഞ്ചരക്കണ്ടി- ഒസി ബിന്ദു (സിഐടിയു സംസ്ഥാന സെക്രട്ടറി) കൂടാടി- പിപി റെജി(കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ്) മയ്യില്‍- കെ. മോഹനന്‍ അഴീക്കോട്- കെ.വി. ഷക്കീല്‍ കല്യാശ്ശേരി- വിവി പവിത്രന്‍ ചെറുകുന്ന്- എംവി ഷിമ (ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) പയ്യാരം- പി. രവീന്ദ്രന്‍ കുഞ്ഞിമംഗലം- പിവി ജയശ്രീ ടീച്ചര്‍ 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !