ബെംഗളൂരു ;അമീബിക് മസ്തിഷക ജ്വരം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് അടിയന്തര നിർദേശവുമായി കർണാടക സർക്കാർ.
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം. മലിനമായ ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണം കണ്ടാൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.കർണാടകത്തിൽനിന്ന് അയ്യപ്പ ഭക്തരുമായി കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലയളവിൽ പ്രത്യേക നികുതി ഇളവ് നൽകണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‍കുമാറിനും സംഘടന കത്തയച്ചു.
ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ ഇളവ് നൽകിയതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ദസറകാലത്ത് മൈസൂരുവിലേക്ക് വരുന്ന കേരളത്തിൽ നിന്നും വരുന്ന ടാക്സി വാഹനങ്ങള്‍ക്ക് ഇളവ് നൽകിയതിനു സമാനമായ മാതൃക കേരളവും നടപ്പാക്കണമെന്നാണ് ആവശ്യം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.