ലണ്ടൻ; ബ്രിട്ടനിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമാണ് ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാരുടേത്.
48 രാജ്യങ്ങളിലായി വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരാണ് ഈ നാല് സഹോദരന്മാർ ചേർന്ന കുടുംബം. നാലുപേരിൽ രണ്ടാമനും ‘ജിപി’ എന്ന വിളിപ്പേരിൽ പ്രശസ്തനുമായ നിലവിലെ ചെയർമാൻ ഗോപീചന്ദ് പി. ഹിന്ദുജ (85) ലണ്ടനിൽ അന്തരിച്ചു. ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2023ൽ മൂത്ത സഹോദരൻ ശ്രീകാന്തിന്റെ നിര്യാണത്തെത്തുടർന്നാണ് ഗോപീചന്ദ് ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്.ഗ്രൂപ്പിനെ ആഗോളതലത്തിൽ കോർപറേറ്റ് സ്ഥാപനമാക്കി വളർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിർണായകമാണ്.ഹിന്ദുജ ഗ്രൂപ്പിന്റെയും ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയർമാനായിരുന്നു അദ്ദേഹം. പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയുമാണ് മറ്റ് സഹോദരങ്ങൾ. 1950ലാണ് ഗോപീചന്ദ് കുടുംബ ബിസിനസിൽ ചേർന്നത്. മുംബൈയിലെ ജയ്ഹിന്ദ് കോളജിൽ നിന്നും ബിരുദം നേടിയശേഷം വെസ്റ്റ്മിനിസ്റ്റർ സർവകലാശാലയിൽനിന്നും റിച്ച്മണ്ട് കോളജിൽനിന്നും ഉന്നത ബിരുദവും ഡോക്ടറേറ്റും നേടി.ഓട്ടോമോട്ടീവ്, ബാങ്കിങ്, ഫിനാൻസ്, ഐടി, ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, പവർ, മീഡിയ, വിനോദം, എന്നിങ്ങനെ പതിനൊന്ന് മേഖലകളിലായാണ് ഹിന്ദുജ സഹോദരന്മാരുടെ ബിസിനസ് സാമ്രാജ്യം. 1984ൽ ഗൾഫ് ഓയിലും 1987ൽ അശോക് ലൈലാൻഡും ഏറ്റെടുത്തു.ഇന്ത്യയിൽ സിന്ധിൽനിന്നുമുള്ള കുടുംബമാണ് ഇവരുടേത്. 1919ൽ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത്. ഇറാനിലായിരുന്നു ബിസിനസിന്റെ തുടക്കം. പിന്നീട് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ലണ്ടനിലേക്ക് മാറ്റി.
ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് ഉള്ളിയും കിഴങ്ങും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കയറ്റി അയച്ചായിരുന്നു ബിസിനസിന്റെ തുടക്കം. സൺഡേ ടൈംസിന്റെ 2024ലെ റിച്ച് ലിസ്റ്റ് പ്രകാരം 32.3 ബില്യൻ പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി. നിലവിൽ യുകെയിലെ ഏറ്റവും സമ്പന്ന കുടുംബമാണ് ഇവരുടേത്. ഇവരുടെ വിവിധ കമ്പനികളിലായി രണ്ടു ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. ഹിന്ദുജ ഫൗണ്ടേഷനിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പ് നേതൃത്വം നൽകുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.