കോട്ടയം;പൗരോഹിത്യം സ്വീകരിച്ച സുഹൃത്തിന് ആശംസകൾ നേർന്ന് നടി അനുശ്രീ. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വൈകാരികമായ കുറിപ്പും നടി പങ്കുവെച്ചു.
ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിലാണ് പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്നറിയാം. ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അനുശ്രീ ഫെയ്സ്ബുക്കിൽ കുറിച്ചു.
സച്ചുവേ... ഒരുപാട് സന്തോഷം.. ഒരുപാട് അഭിമാനം.. കാരണം എത്രത്തോളം വർഷത്തെ കാത്തിരിപ്പിനും, കഷ്ടപ്പാടിനും ഒടുവിലാണ് നീ ഈ പൗരോഹത്യത്തിലേക്ക് കടക്കുന്നതെന്ന് എനിക്കറിയാം...ആ വഴികളിലൊക്കെയും ഒരു നല്ല സുഹൃത്തായി കൂടെ നിൽക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം...
ജീവിതത്തിൽ ആദ്യമായാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്.. സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങൾ ഞാൻ അവിടെ കണ്ടു....അതിനെല്ലാം ഒടുവിൽ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന് ഞാനും സാക്ഷിയായി.. നിന്നെ ഓർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും...കാരണം നീ കടന്നു വന്ന് വിജയിച്ച പാത അത്ര എളുപ്പമല്ല സച്ചുവേ..
ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി നല്ല പുത്രനായി ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് കഴിയട്ടെ..ഈശോയോട് എൻറെ വിശേഷങ്ങൾ പറയാനുള്ള ദൂതനായി എന്നും നീ അവിടെ ഉണ്ടാകണം








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.