വാഷിങ്ടൺ; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിയിൽ തീരുമാനമെടുക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിക്ക് നൽകിയ സമയപരിധി ഈ മാസം 27ന് (താങ്ക്സ് ഗിവിങ് ദിനം) അവസാനിക്കുകയാണ്.
നിശ്ചിത സമയത്തിനകം യുക്രെയ്ൻ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ അമേരിക്കൻ സഹായം നിർത്തുമെന്ന ട്രംപിന്റെ അന്ത്യശാസനം സെലെൻസ്കിയെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ക്രൈമിയയും ഡോൺബാസും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകണമെന്നും നാറ്റോ അംഗത്വം വേണ്ടെന്ന് വയ്ക്കണമെന്നുമുള്ള കടുത്ത വ്യവസ്ഥകൾ അംഗീകരിക്കുന്നത് രാജ്യത്തിന്റെ അന്തസ്സ് കളയുന്നതിന് തുല്യമാണെങ്കിലും, മറിച്ചൊരു തീരുമാനമെടുത്താൽ അമേരിക്കയുടെ പിന്തുണ നഷ്ടപ്പെടുമെന്ന ഭയം യുക്രെയ്നെ വലയ്ക്കുന്നുണ്ട്. ഈ സമാധാന നീക്കങ്ങൾക്കിടയിലും ഇന്ത്യയ്ക്ക് കനത്ത സാമ്പത്തിക പ്രഹരമാണ് ട്രംപ് ഭരണകൂടത്തിൽ നിന്നും ലഭിക്കുന്നത്.അമേരിക്കൻ ഉപരോധം ഭയന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ജാംനഗർ കയറ്റുമതി യൂണിറ്റിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി നവംബർ 20 മുതൽ പൂർണ്ണമായും നിർത്തിവച്ചു. ഡിസംബർ ഒന്ന് മുതൽ റഷ്യൻ ഇതര എണ്ണ മാത്രമേ ഉപയോഗിക്കൂ എന്ന റിലയൻസിന്റെ തീരുമാനം ഇന്ത്യയുടെ ഊർജ വിപണിയെ ബാധിക്കും.
കൂടാതെ, റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യൻ കയറ്റുമതികൾക്ക് മേൽ ട്രംപ് 25% അധിക നികുതി പ്രഖ്യാപിച്ചത് ഇന്ത്യൻ വിപണിക്ക് വലിയ തിരിച്ചടിയാണ്. നവംബർ 27ലെ സെലെൻസ്കിയുടെ തീരുമാനം ലോകരാഷ്ട്രങ്ങളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായിരിക്കും.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.