പാലാ;തലപ്പലം ഗ്രാമപഞ്ചായത്തിനെ മണ്ണ് മാഫിയയ്ക്കും പാറമട ലോബിക്കും തീറെഴുതിയ ഭരണസമിതിക്കെതിരെ ജനകീയ പ്രക്ഷോഭം നടത്തി ജനങ്ങൾക്കൊപ്പം നിന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി എന്ന് ബിജെപി ജില്ലാകമ്മിറ്റി അംഗവും തലപ്പലം പൂവത്താനി വാർഡ് മെമ്പറുമായ സതീഷ് കെ ബി.
ഈ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി തലപ്പലം ഗ്രാമപഞ്ചായത്തിൽ അധികാരത്തിൽ എത്തുമെന്നും.വികസനം വക്കിലല്ല പ്രവൃത്തിയിലൂടെയാണ് എന്ന് തലപ്പലം ഗ്രാമപഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികൾ ഇതിനോടകം തെളിയിച്ചിട്ടുണ്ടെന്നും അഴിമതിയുടെയോ ആരോപണകളുടെയോ കറ പുരളാത്ത ജനപ്രതിനിധികളാണ് തലപ്പലത്തെ ബിജെപി ജനപ്രതിനിധികൾ എന്നും കളത്തൂക്കടവ് വാർഡ് NDA സ്ഥാനാർഥി കൂടിയായ സതീഷ് കൂട്ടിച്ചേർത്തു.
തരിശു നിലങ്ങൾ കൃഷിഭൂമിയാക്കിയും പഞ്ചായത്തിന്റെ സേവനങ്ങൾ രാഷ്ട്രീയ ഭേദമന്യേ വാർഡിലെ ജനങളുടെ വീട്ടുപടിക്കൽ എത്തിച്ച മാതൃക പ്രവർത്തനമാണ് തങ്ങൾ നടത്തിയതെന്ന് ഇഞ്ചോലിക്കാവ് വാർഡ് മെമ്പറും NDA ബ്ലോക്ക് സ്ഥാനാർത്ഥിയുമായ സുരേഷ് പി കെ പറഞ്ഞു.
ബിജെപി തലപ്പലം ഗ്രാമപഞ്ചായത്തിൽ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്കും കുട്ടികൾക്കും യുവജനങ്ങൾക്കും ഉപകാര പ്രദമാകുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും ലഹരി മാഫിയക്കെതിരെ സർക്കാർ സംവിധാനങ്ങളെയും ജനങ്ങളെയും അണിനിരത്തി കർമ്മ സേന രൂപീകരിക്കുമെന്നും ആരോഗ്യ വിദ്യാഭ്യാസ ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് പഞ്ചായത്തിൽ പുതിയ മാനം നൽകുമെന്നും നേതാക്കൾ പറഞ്ഞു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.