കാഞ്ഞിരപ്പള്ളി :- ഇന്ത്യൻ ഭരണഘടനാ ശില്പി, സാമുഹിക പരിഷ്കർത്താവ്, സാമ്പത്തിക ശാസ്ത്രജ്ഞൻ നിയമപണ്ഠിതൻ,
ഇന്ത്യയുടെ ആദ്യ നിയമ മന്ത്രി എന്നീ നിലകളിലെ ശ്രേഷ്ഠ വ്യക്തത്വം ഭാരത രത്നം ഡോ. ബി.ആർ.അംബേദ്കറുടെയും തിരുവതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി ശ്രീമതി. അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമ കാഞ്ഞിരപ്പള്ളിയിൽ അനാച്ഛാദനം ചെയ്യപ്പെട്ടതിലൂടെയും.ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാന സ്തംഭങ്ങളായ ഈ മഹത് വ്യക്തിത്വങ്ങൾക്ക് കാഞ്ഞിരപ്പള്ളിയുടെ മണ്ണിൽ ഒരു സ്മാരകം ഉയര്‍ത്തിയതിലൂടെ കാഞ്ഞിരപ്പളളിക്കാരുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചതായി ഡോ.എൻ.ജയരാജ് എം.എൽ.എ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞിരപ്പളളിയിൽ സ്ഥാപിച്ച പ്രതിമകളുടെ അനാച്ഛാദനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ജനാധിപത്യ ഇന്ത്യയ്ക്കുവേണ്ടി ജാതിവ്യവസ്ഥയേയും സാമൂഹിക അസ്വമത്വങ്ങളെയും എതിർത്ത് തോൽപ്പിച്ചുകൊണ്ട് പുതിയ രാഷ്ട്ര നിർമ്മിതിയിൽ ഏർപ്പെട്ട എക്കാലത്തെയും മഹത് വ്യക്തിയാണ് ഡോ.ബി.ആർ.അംബേദ്കർ ഇന്ത്യൻ ഭരണഘടനയിലൂടെ മുഴുവൻ ജനവിഭാഗങ്ങൾക്കും തുല്യത, അവസരസമത്വം, പൗരാവകാശം, എന്നിവ ഉറപ്പ് വരുത്തുക വഴി ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങളുടെ ശ്രഷ്ടാവായി അദ്ദേഹം മാറി.
തിരുവതാംകൂറിന്റെ ഝാൻസിറാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന നാമമാണ് അക്കാമ്മ ചെറിയാന്റെത്. നിരവധിതവണ ജയിലിൽ അടയ്ക്കപ്പെട്ട അവർ കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയ ചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമാണ്. ദിവാൻ സർ സി.പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തിനെതിരെ പട്ടംതാണുപിള്ള അടക്കമുള്ള നേതാക്കൾ ജയിലിൽ അടയ്ക്കപ്പെട്ടു. സർ സി.പി.യുടെ പിടിവാശിക്കെതിരെ ജിയിൽ വിമോചന സമരത്തിന് നേതാക്കൽ പുതുയ വഴിതേടി ഒരു വനിതയുടെ നേതൃത്വത്തിൽ രാജകൊട്ടാരത്തിലേയ്ക്ക് മാർച്ച് ചെയ്യണം ആ ചുമതല ഏൽപ്പിച്ചത് അക്കാമ്മ ചെറിയാനെ ആയിരിന്നു.
അങ്ങനെ 1114 തുലാം 7 ന് ശ്രീ. ചിത്തിരനിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ദിനത്തിൽ കൊട്ടാരത്തിലേയ്ക്ക് അക്കാമ്മ ചെറിയാന്റെ നേതൃത്വത്തിൽ ഒരു ലക്ഷം കോൺഗ്രസ് പ്രവർത്തകർ മാർച്ച് ചെയ്തു. കേണൽ വാട്കീസിന്റെ നിറതോക്കിന് മുൻപിൽ നെഞ്ചുവിരച്ചു നിന്ന അക്കാമ്മ ചെറിയാന്റെ ധീരത കേരള ചരിത്രത്തിലെ ധീരമായ ഒരു അദ്ധ്യായമാണ്. സമരം വിജയിച്ചതോടെ 101 കാളകളെ പൂട്ടിയ രഥത്തിൽ അക്കാമ്മ ചെറിയാനെ നാട് സ്വീകരിച്ച് ആനയിച്ചു. ആ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലിനുകൂടിയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഇരുവരുടെയും ചരിത്രാവതരണം നടത്തി സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കൂടുംബാംഗവുമായ അക്കാമ്മ ചെറിയാന്റെയും പൂർണ്ണകായ പ്രതിമകളുടെ അനാച്ഛാദനം നടന്ന സമ്മേളത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ് അദ്ധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് ശ്രീ. ജോളി മഴുക്കക്കുഴി, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ ജയശ്രീ ഗോപിദാസ്, റ്റി.ജെ. മോഹനൻ, ഷക്കീല നസീർ,ശ്രീ.ടി.എസ് ക്യഷ്ണ കുമാര്‍,അഡ്വ.സാജൻ കുന്നത്ത്,ശ്രീ.പികെ.പ്രദീപ്,ശ്രീമതി.രത്നമ്മരവീന്ദ്രൻ,ശ്രീമതി.അനുഷിജു,ശ്രീമതി.ഡാനി ജോസ്,ശ്രീ.റിജോ വാളന്തറ,ശ്രീ.ബിജു ചക്കാല,ശ്രീമതി.മഞ്ചു മാത്യൂ,സെക്രട്ടറി സജീഷ് എസ്,കെ.ടി തോമസ് കരിപ്പാപറപ,ഐ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ഷൺമുഖം എന്നിവർ വിവിധ പരിപാടികൾക്ക് നേത്യത്വം നൽകി.

.jpg)






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.