കണ്ണൂർ; രാഹുൽ മാങ്കൂട്ടത്തിൽ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ശബരിമലയിലെ സ്വർണക്കൊള്ള ഒഴിവാക്കാനുള്ള തന്ത്രം സ്വീകരിച്ചാൽ ആ കെണിയിൽ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
പരാതി പോലുമില്ലാതെ പാർട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചു. കേസ് വന്നപ്പോൾ കെപിസിസി അധ്യക്ഷൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരഭിപ്രായം പറയാൻ ആർക്കും സാധിക്കില്ല. കോൺഗ്രസാണ് അഭിമാനത്തോടെ നിൽക്കുന്നതെന്നും സിപിഎം പ്രതിക്കൂട്ടിലാണെന്നും സതീശൻ പറഞ്ഞു.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാർ അയ്യപ്പന്റെ സ്വർണം മോഷ്ടിച്ച കുറ്റത്തിന് ജയിലിൽ പോയിട്ടും സിപിഎം നടപടി സ്വീകരിക്കുന്നില്ല.പൊലീസ് ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം കോടതി ശിക്ഷിച്ചയാളെ സ്ഥാനാർഥിയാക്കിയിട്ടും യാതൊരു നടപടിയും മുഖ്യമന്ത്രി സ്വീകരിച്ചില്ല. സ്ഥാനാർഥിയാക്കിയതിൽ ധാർമികതയുടെ യാതൊരു പ്രശ്നവുമില്ലെന്നാണ് ഡിവൈഎഫ്ഐ പറഞ്ഞത്. നാട്ടിൽ നീതിയും നിയമവും നടപ്പാക്കുന്ന പൊലീസ് ജീപ്പിന് നേരെയാണ് പൊലീസുകാരെ കൊല്ലാൻ ബോംെബറിഞ്ഞത്. മോഷ്ടാക്കളേയും ക്രിമിനുകളുകളേയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സിപിഎം.സിപിഎമ്മിന്റെ ഇരട്ടമുഖം ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉള്ള ജില്ലയിൽ, വീടിനു കല്ലെറിയും കത്തിക്കും എന്ന് ഭീഷണിപ്പെടുത്തുന്ന ഫാഷിസ്റ്റ് പാർട്ടിയാണ് സിപിഎം. എന്നിട്ട് ബാക്കിയുള്ള ജില്ലകളിൽ ഇവർ ജനാധിപത്യം പഠിപ്പിക്കാനാറിങ്ങുകയാണ്. പാർട്ടിയുടെ സ്വന്തം ആൾ നാമനിർദേശം കൊടുത്തപ്പോൾ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയ പാർട്ടിയാണ്.
ആന്തൂരിൽ ഭാര്യ നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പേരിലാണ് കോൺഗ്രസ് പ്രവർത്തകനായിരുന്നു ദാസനെ ക്രൂരമായി കൊന്നത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആന്തൂരിൽ ഇതു തന്നെ നിലനിൽക്കുന്നുവെന്നും സതീശൻ പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.