മലപ്പുറം ; എസ്‌ഐആർ ഫോം വിതരണ ക്യാംപില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ വച്ച് ഉടുമുണ്ട് പൊക്കി കാണിച്ച് ബി.എല്‍.ഒ. (Booth Level Officer) പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ ഇയാളെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു.
തവനൂർ മണ്ഡലം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. വാസുദേവനാണ് ഇങ്ങനെ പെരുമാറിയത്. വീടുകളില്‍ ഫോം എത്തിക്കണമെന്ന നിര്‍ദേശം പാലിക്കാതെ ക്യാംപ് എന്ന തരത്തിൽ പ്രായമായവരേയും സ്ത്രീകളേയും ക്യൂ നിര്‍ത്തി ഫോം വിതരണം ചെയ്തത് ചിലർ എതിര്‍ത്തതാണ് ബി.എല്‍.ഒയെ പ്രകോപിതനാക്കിയത്.
പൊന്നാനി ബ്ലോക്ക് ഓഫിസിലെ ജീവനക്കാരനാണ് വാസുദേവന്‍. ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസും നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികള്‍ സ്വീകരിക്കുക.
ബി.എൽ.ഒ. പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ ചുമതലയിൽ നിന്ന് നീക്കിയതായി മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ഇയാൾക്ക് പകരം ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് ബി.എൽ.ഒ. ചുമതല നൽകിയതായി പത്രക്കുറിപ്പിൽ പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.