മണ്ഡല– മകരവിളക്ക് തീർഥാടനം തുടങ്ങാൻ ആഴ്ചകൾ മാത്രം,എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ നിലനിൽപ് ഭീഷണിയിൽ

എരുമേലി ;മണ്ഡല– മകരവിളക്ക് തീർഥാടനം തുടങ്ങാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ നിലനിൽപ് ഭീഷണിയിൽ.

ഓപ്പറേറ്റിങ് സെന്ററിലെ ടിക്കറ്റ് ആൻഡ് കലക്‌ഷൻ ബ്ലോക്കും ഇതിനോട് ചേർന്നുള്ള ശുചിമുറി ബ്ലോക്കും അടിത്തറ തകർന്ന് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായതോടെ എത്രയും വേഗം ഇവിടെ നിന്ന് ഓപ്പറേറ്റിങ് സെന്റർ മാറ്റി സ്ഥാപിക്കാൻ ആവശ്യപ്പെട്ട് കെഎസ്ആർടിസി ചീഫ് ഓഫിസിൽ നിന്ന് പൊൻകുന്നം എടിഒയ്ക്ക് കത്തു ലഭിച്ചു. 

ദേവസ്വം ബോർഡ് മുറികളിലേക്കു മാറ്റി സ്ഥാപിക്കാനാണ് എടിഒയ്ക്കു കത്തു ലഭിച്ചത്.  എന്നാൽ, പലതവണ മന്ത്രി തലത്തിൽ അടക്കം ചർച്ച നടത്തിയെങ്കിലും ദേവസ്വം ബോർഡ് മുറികൾ അനുവദിക്കാൻ തയാറായിട്ടില്ല. ഈ മുറികൾ ദേവസ്വം ബോർഡ് ലേലം ചെയ്യുകയും ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തിൽ എരുമേലി ഓപ്പറേറ്റിങ് സെന്റർ സമീപത്തെ ഏതെങ്കിലും ഡിപ്പോയിലേക്ക് മാറ്റേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് എടിഒ കെ.അനിൽകുമാർ അറിയിച്ചു.

എരുമേലി ഓപ്പറേറ്റിങ് സെന്ററിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കോടതി വ്യവഹാരത്തിൽ സ്വകാര്യ വ്യക്തിക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് സ്ഥലം കെഎസ്ആർടിസിക്ക് ലീസിനു നൽകിയതാണെന്നായിരുന്നു കോടതിയിൽ കെഎസ്ആർടിസി നിലപാട് സ്വീകരിച്ചത്. കോടതിവിധിക്ക് എതിരെ കെഎസ്ആർടിസി അപ്പീൽ നൽകാനും ഒപ്പം ദേവസ്വം ബോർഡും പഞ്ചായത്തും കക്ഷി ചേരാനും കഴിഞ്ഞ ഓഗസ്റ്റിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.  

എന്നാൽ, ഇതുവരെ ദേവസ്വം ബോർഡും പഞ്ചായത്തോ കേസിൽ കക്ഷി ചേർന്നിട്ടില്ല. കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന നടപടികളും ആയിട്ടില്ല. ആഴ്ചകൾ‍ക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ‍ നിലവിലുള്ള കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യമാണ് ഉളളത്. കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പ്രതിസന്ധിക്ക് പരിഹാരം കാണണണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ വരും ദിവസങ്ങളിൽ സമരം പരിപാടികൾ‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തീർഥാടന കാലത്ത് 2.25 കോടിയുടെ വരുമാനം കഴിഞ്ഞ തീർഥാടന കാലത്ത് എരുമേലി കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ 2.25 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. നിലവിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സെന്ററിൽ 28 ബസുകളും 25 സർവീസുകളുമാണു പ്രതിദിനം നടത്തുന്നത്. ശബരിമല മണ്ഡല– മകരവിളക്ക് തീർഥാടനകാലത്ത് മാത്രം അധികമായി 25 ബസുകൾ കൂടിയാണ് പമ്പ സർവീസ് നടത്തുന്നതിനു ലഭ്യമാക്കുന്നത്. 140 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !