പാലാ ;കിണറ്റിൽ വീണ 68കാരനെ രക്ഷിച്ച് 72 വയസുകാരൻ കാരൻ.
പാല അഗ്നിരക്ഷാ നിലയത്തിലേക്ക് വൈകിട്ട് 5 മണിക്ക് കൊച്ചിടപ്പാടിൽ നിന്നും ലെനിൻ എന്നയാൾ പരിഭ്രാന്തിയോടുകൂടി കിണറ്റിൽ ആൾ വീണു എന്നും രക്ഷിക്കണമെന്നും വിളിച്ചറിയിച്ചു.
പാലായിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കൊച്ചിടപ്പാടിയിൽ നിമിഷങ്ങൾക്കകം അഗ്‌നിരക്ഷാസേന എത്തുമ്പോൾ 50 അടി ആഴവും 7 വ്യാസവും 15 അടി വെള്ളവും ഉള്ള കിണറ്റിൽ വീണ പ്രകാശൻ (68) ചിറയാത്ത് എന്നയാളെ വെള്ളത്തിൽ മുങ്ങി പോകാതെ ഒരു കൈ കൊണ്ട് പ്രകാശനെയും മറുകൈകൊണ്ട് ഏണിയിലും തൂങ്ങി നിൽക്കുന്ന 72 വയസ്സ് പ്രായമുള്ള കൈതോലയിൽ വീട്ടിൽ പാപ്പച്ചനെയാണ് കാണാനായത്.കിണറ്റിൽ വീണ പ്രകാശന്റെ വീട്ടുകാരുടെ നിലവിളി കേട്ട് അയൽപക്കത്തെ താമസക്കാരനായ പാപ്പച്ചൻ കുട്ടികളാരോ കിണറ്റിൽവീണുഎന്ന് കരുതി റോപ്പുമായി വീട്ടിൽനിന്നും ഓടിയെത്തുമ്പോൾ കാണുന്നത് പ്രകാശൻ കിണറ്റിൽ വീണ് വെള്ളത്തിൽ താഴ്ന്നു പോകുന്നതാണ്.രണ്ടാമതൊന്ന് ആലോചിക്കാതെ 15 വർഷംമുൻപ്നീന്തിയ പരിചയം വെച്ച് ശ്വാസംമുട്ടലിൻ്റെയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും വകവയ്ക്കാതെ കയ്യിൽ കരുതിയിരുന്ന റോപ്പ് കിണറിനു സമീപം കെട്ടി റോപ്പിലൂടെ ഊഴ്ന്നിറങ്ങി പ്രകാശിനെ ഏറെനേരം വെള്ളത്തിൽപിടിച്ചു കിടന്നു.
സംഭവസ്ഥലത്ത് ഓടി കൂടിയ നാട്ടുകാർ ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന ഏകദേശം 20 അടി നീളമുള്ള ഏണി റോപ്പിൽ കെട്ടി കിണറ്റിൽ ഇറക്കി. പാപ്പച്ചൻ ഒരു കൈ ഏണിയിലും മറുകൈയ്യിൽപ്രകാശനെയും സേനയെത്തുന്നതുവരെപിടിച്ചു കിടന്നു.പാലാ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ എത്തിയ അഗ്‌നിരക്ഷാസേന ഉടൻതന്നെ റോപ്പ് നെറ്റ് എന്നിവ കിണറ്റിൽ ഇറക്കി അവശനായ പ്രകാശനെ കിണറിൽ നിന്നും രക്ഷപ്പെടുത്തി പുറത്ത് എത്തിച്ചു.
രണ്ടാമതായി സ്വജീവൻ പോലും തൃണ വൽഗണിച്ചുകൊണ്ട് പടവുകൾ പോലും ഇല്ലാത്ത കിണറിൽ റോപ്പിലൂടെ തൂങ്ങിയിറങ്ങി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കൈതോലയിൽ പാപ്പച്ചനെ പുറത്തെത്തിച്ചു. അവശനായ പ്രകാശനെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.