തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനൽ വികസനത്തിന്റെ ഭാഗമായി 150 കോടിയിലേറെ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഹോട്ടൽ നിർമ്മിക്കാൻ അദാനിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി.
അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ഫ്ലൈഓവറിന് സമീപത്തായി ഇപ്പോൾ ദേശീയപതാക സ്ഥാപിച്ചിരിക്കുന്നതിന് അടുത്തായാവും പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കുക.ഹോട്ടൽ മേഖലയിൽ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഏജൻസിക്കായിരിക്കും നടത്തിപ്പ് ചുമതല. കൺവെൻഷൻ സെന്ററും റസ്‌റ്റോറന്റ് അടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും.ഉയരമുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് നിയന്ത്രണങ്ങളുള്ളതിനാൽ പരമാവധി 23 മീറ്റർ പൊക്കം മാത്രമാണ് ഹോട്ടലിനുണ്ടാവുക. പാർക്കിംഗിനായി രണ്ട് ഭൂഗർഭനിലകൾ പാടില്ലെന്ന് നേരത്തേ സ്‌റ്റേറ്റ് എൻവയൺമെന്റ് ഇമ്പാക്ട് അസസ്‌മെന്റ് അതോറിട്ടി (എസ്.ഇ.ഐ.എ.എ) നിലപാടെടുത്തിരുന്നു.240 മുറികളും 660 പേർക്ക് ഭക്ഷണം കഴിക്കാവുന്ന സൗകര്യവുമുള്ള ഹോട്ടലിന് രണ്ട് ഭൂഗർഭ പാർക്കിംഗ് നിലകളടക്കം ആകെ 7നിലകളുണ്ടാവും.33902 ചതുരശ്ര മീറ്ററാണ് ആകെ വിസ്തീർണം. 3മാസത്തിനകം നിർമ്മാണക്കരാർ നൽകും. 300പേർക്ക് നേരിട്ടും 900പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഇപ്പോൾ ചെലവ് 136.31കോടിയാണ് കണക്കാക്കിയിരിക്കുന്നതെങ്കിലും അന്തിമ ഡിസൈൻ വരുന്നതോടെ ചെലവ് 150 കോടിയിലേറെയാവും. മൂന്നുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്നാണ് അനുമതിയിലുള്ളതെങ്കിലും ഒരുവർഷത്തിനകം നിർമ്മിക്കാനാണ് അദാനിയുടെ പദ്ധതി.മുഖം മാറ്റാനൊരുങ്ങി തലസ്ഥാനം, 150 കോടിയിലേറെ ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രാനുമതി
0
ബുധനാഴ്ച, നവംബർ 26, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.