ന്യൂഡൽഹി; കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി.
ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാകും കേസ് പരിഗണിക്കുക. ബിഹാറിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ അവരെ കേൾക്കാതെ തീരുമാനിക്കാനാകില്ലെന്നു കോടതി പറഞ്ഞു. കേരളത്തിന്റെ കേസുകൾ 26നും മറ്റു ഹർജികൾ ഡിസംബർ ആദ്യവാരവും പരിഗണിക്കും. കേരളത്തിന്റെ കേസ് വ്യത്യസ്ത കേസാണെന്ന് കോടതിക്ക് ബോധ്യമായതായി മുസ്‌ലിംലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എംപി പറഞ്ഞു. സ്റ്റേ ആവശ്യം ഉന്നയിക്കാത്തത് കമ്മിഷന്റെ അഭിഭാഷകൻ ഹാജരാകാത്തതിനാലാണ്. ഇടക്കാല ഉത്തരവു വന്നാലോ എന്ന തോന്നൽ കാരണമാകാം തിരഞ്ഞെടുപ്പ് കമ്മിഷൻ മാറിനിന്നതെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
FAQ 1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)? വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ. 2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്? ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്. 3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം? തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ.
കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം. 4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്? വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക,താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.