മുണ്ടക്കയം : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുലിക്കുന്ന് ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐ(എം) യുവ നേതാവും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ പി ആർ അനുപമ മത്സരിക്കും.നിലവിൽ സിപിഐ (എം) മുണ്ടക്കയം ലോക്കൽ കമ്മിറ്റിയംഗവും, DYFIകാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.
ജില്ലാ പഞ്ചായത്ത് മെമ്പർ ആയിരിക്കെ മുണ്ടക്കയം ഡിവിഷനിലെ ഏഴു പഞ്ചായത്തിലെ 64 വാർഡുകളിലായി വിവിധ പദ്ധതികളിലൂടെ 10 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിന് ശേഷമാണ് അനുപമയെ രണ്ടാം അങ്കത്തിന് വേണ്ടി സിപിഐഎം തീരുമാനിച്ചത്.
മലയോര മേഖലയിൽ ആദ്യമായി ഓപ്പൺ ജിം,മൾട്ടി പർപ്പസ് ഓഡിറ്റോറിയം,ഭിന്ന ശേഷി സൗഹൃദ ടോയ്ലറ്റുകൾ,വനിതാ സംരംഭക സാംസ്കാരിക നിലയം,ജലാമൃതം പദ്ധതി അടക്കം നിരവധി പദ്ധതികൾ ഡിവിഷനിൽ ആവിഷ്കരിക്കുവാൻ അനുപമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂട്ടിക്കലിലെ പ്രളയബാധിത മേഖലയ്ക്ക് മൂന്നു കോടിയിലധികം രൂപയുടെ പുനർനിർമ്മാണ പ്രവർത്തനത്തിനാണ് ഡിവിഷൻ മെമ്പർ എന്ന നിലയിൽ നേതൃത്വം നൽകി നിർവഹിച്ചത്.സന്നദ്ധ സേവനരംഗത്തും സജീവ സാന്നിധ്യമാണ് പി ആർ അനുപമ.
പോസ്റ്റ് ഗ്രാജുവേഷൻ എംജി യൂണിവേഴ്സിറ്റി റാങ്ക് ജേതാവാണ്. മാധ്യമ പ്രവർത്തകയായും ജോലി അനിഷ്ഠിച്ചിട്ടുണ്ട്.
ഹരിതകേരള മിഷനുമായി ബന്ധപ്പെട്ട ജില്ലയിലെ ആകെ പരിസ്ഥിതി പ്രവർത്തനത്തിന് നേതൃ പങ്ക് വഹിച്ചിട്ടുണ്ട്.പുലിക്കുന്നു ഡിവിഷനിൽ ഉൾപ്പെട്ട ഇഞ്ചിയാനി സ്വദേശിനിയാണ്.
മാതാപിതാക്കൾ:പി എ രാജപ്പൻ തങ്കമ്മ ഭർത്താവ്:റിനോഷ് രാജേഷ് DYFI കോട്ടയം ജില്ലാ കമ്മിറ്റി അംഗവും സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി അംഗവുമാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.