പട്ന; 2020ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഒരു ദുസ്വപ്‍നമായിരുന്നു.
ഏറ്റുവാങ്ങിയ വൻ പരാജയത്തോടൊപ്പം മുന്നണിയുടെ തോൽവിക്ക് കാരണക്കാരായെന്ന പഴിയും കേൾക്കേണ്ടിവന്നു. അതെല്ലാം മറക്കാനായാണ് പാർട്ടി നേരത്തേ തന്നെ ബിഹാറിൽ ഇറങ്ങിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കാടിളക്കിയുള്ള പ്രചാരണവും നടന്നു. എന്നാൽ, ഫലം വന്നപ്പോൾ സമ്പൂർണ നിരാശ. ദുസ്വപ്നം മറക്കാൻ ഇറങ്ങിയ കോൺഗ്രസ് ഒരിക്കലും ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഒന്നായാണ് ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്. സമീപകാലങ്ങളിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ബിഹാറിൽ കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ വിലപേശി വാങ്ങിയ 70 സീറ്റിൽ 19 മാത്രമായിരുന്നു ജയിക്കാനായത്.ഇത്തവണ, മത്സരം 60 സീറ്റിൽ ഒതുങ്ങിയപ്പോൾ ജയം വെറും 1 സീറ്റ് എന്ന ദയനീയാവസ്ഥയിലേക്കാണ് കോൺഗ്രസ് വീണത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ വീണു. ബിഹാറിലെ തോൽവി കോൺഗ്രസിനെ ദേശീയതലത്തിൽ കൂടി വേട്ടയാടുന്ന ഒന്നാണ്. മാസങ്ങൾക്കു മുൻപേ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആദ്യമിറങ്ങിയത് കോൺഗ്രസ്സായിരുന്നു. എസ്ഐആറിന്റെ മറവിൽ വൻ തോതിൽ വോട്ടുകൊള്ള നടന്നവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ ഇറങ്ങി. വോട്ടുകൊള്ള വൻ ചർച്ചയായി.
രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യത്തെ പ്രചാരണമായത്. എന്നാൽ, വോട്ടുകൊള്ളയും അനുബന്ധ ആരോപണങ്ങളും ബിഹാർ ജനത മുഖവിലയ്ക്കെടുക്കാതെ തള്ളിയെന്നു വേണം തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് അനുമാനിക്കാൻ. ഹരിയാന ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിൽ വോട്ടുകൊള്ള ആരോപണം കോൺഗ്രസ് ഉയർത്തവേ, ബിഹാറിലെ തിരിച്ചടി കോൺഗ്രസിനെ തളർത്തും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.