പ്രവാസി മലയാളി യുവ ശാസ്ത്രജ്ഞന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ സഹപ്രവർത്തകർ..!

കൊല്ലം ;വിദേശികളായ സുഹൃത്തുക്കൾക്കൊപ്പം സ്പെയിനിൽ കടലിൽ കുളിക്കാനിറങ്ങിയ കൊല്ലം തട്ടാമല സ്വദേശിയായ യുവ ശാസ്ത്രജ്ഞനെ കാണാതായി.

തട്ടാമല ഒരുമ നഗർ 137 വലിയഴികത്തു വീട്ടിൽ സുധാകരൻ -ബിന്ദു ദമ്പതികളുടെ മകൻ ജ്യോതിഷിനെയാണ് (28) കാണാതായത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.അന്നു വീട്ടിലേക്ക് ഫോൺ വിളിച്ച് മാതാപിതാക്കളോട് സംസാരിച്ച ശേഷം പിന്നീട് വിളിക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ ജർമനിയിലുള്ള ഒരു ബന്ധുവുമായി ബന്ധപ്പെട്ടു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സ്പെയിനിൽ ലാൻസറോട്ട് ലാസ് പാമാസ് ദ്വീപിലെ കടലിൽ ജ്യോതിഷിനെ കാണാതായെന്ന വിവരം അറിയുന്നത്. ജർമൻ പൗരനും റുമാനിയൻ പൗരനുമാണ് ജ്യോതിഷിന് ഒപ്പമുണ്ടായിരുന്നത്. റുമാനിയൻ പൗരനെയും കാണാതായി.

പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ നിന്ന് ബിഎസ്എംഎസ് ബിരുദമെടുത്ത ശേഷം ഡവലപ്മെന്റൽ ബയോളജിയിൽ ജർമനിയിൽ ഗവേഷണം നടത്തുകയായിരുന്നു.

ബോസ്റ്റണിൽ ലോക രാജ്യങ്ങളിലെ യുവശാസ്ത്രജ്ഞർ പങ്കെടുത്ത പരിപാടിയിൽ പങ്കെടുത്ത് ടിബി ഓർ നോട്ട് ടിബി എന്ന വിഷയം അവതരിപ്പിച്ച് വെള്ളി മെഡൽ നേടിയിട്ടുണ്ട്. 10 ദിവസത്തെ വിനോദ യാത്രയ്ക്കാണ് വിദേശ സുഹൃത്തുക്കൾക്കൊപ്പം സ്പെയിനിലേക്കു പോയത്. സഹോദരി: കാർത്തിക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !