കൊൽക്കത്ത; മഹാ കവി വള്ളത്തോളിന്റെ 147 ാമത് ജന്മദിനത്തോടനുബന്ധിച്ചു വള്ളത്തോൾ ജയന്തി ആഘോഷം കൊൽക്കത്ത രാജ്ഭവനിലെ ഇൽ മാർക്കോ ഹാളിൽ അരങ്ങേറി.
ഗവർണർ ആനന്ദ ബോസ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയെയും അതിന്റെ ഗഹനമായ സാഹിത്യത്തെയുംകുറിച്ച് സംസാരിച്ച ഗവർണർ ഭാവിയിലും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്നു വാഗ്ദാനം ചെയ്തു.കൊൽക്കത്തയിലെ 12 മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് കൊൽക്കത്ത മലയാളി ഓർഗനൈസേഷനും കലാമണ്ഡലം കൊൽക്കത്തയും ചേർന്നാണ് പരിപാടികൾ ആസൂത്രണം ചെയ്‌തത്. വള്ളത്തോൾ കവിതകൾ ആസ്പദമാക്കി തിരുവാതിരകളി, ഭരത നാട്യം, മോഹിനിയാട്ടം, കവിതയുടെ ദൃശ്യ ആവിഷ്കാരം,
കവിതാലാപനം എന്നിവ കോഫെഡറേഷൻ ഓഫ് കൊൽക്കത്ത മലയാളി ഓർഗനൈസേഷൻസ് അവതരിപ്പിച്ചു. കുട്ടികളുടെ നൃത്തം, താണ്ഡവം, മൈത്രെയി, അർദ്ധനാരീശ്വര തുടങ്ങി നൃത്ത നൃത്യങ്ങൾ കലാമണ്ഡലം കൊൽക്കത്ത അവതരിപ്പിച്ചു. പ്രോഗ്രാം കോർഡിനേറ്റർ രാമദാസ് വള്ളത്തോൾ പ്രസംഗിച്ചു. മനോജ് തോമസ് പരിപാടികൾ അവതരിപ്പിച്ചു. സുരേഷ് വൈദ്യന്‍ നന്ദി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.