കൊളംമ്പോ: ഡിറ്റ്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുണ്ടായ കനത്ത മഴയിൽ 80 പേർ മരിച്ചു.
മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം ദുരന്തമുഖത്തുള്ള ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ നേവി എയർക്രാഫ്റ്ററായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ചരക്കുകളുമായി ശ്രീലങ്കൻ തീരത്തെത്തി.ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കേലാനി, അട്ടനാഗലു നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യ സഹായം എത്തിക്കാൻ തീരുമാനിച്ചത്.കൊളംബോ കൂടാതെ ഏറ്റവും കൂടുതൽ ജനവാസമുള്ള ഗംപാഹ ജില്ലയും കടുത്ത ഭീഷണിയിലാണ്. പലയിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ എൺപത് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.കണക്കുകൾ പ്രകാരം 34 പേരെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. 44, 192 കുടുംബങ്ങളിലെ 1,48,603 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ഏകദേശം 5,024 കുടുംബങ്ങളിൽ നിന്നുള്ള 14,000ത്തോളം പേരെ 195ഓളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കനത്ത മഴയിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
2016ന് സമാനമായി കേലാനി നദി ഇത്തവണയും കരകവിഞ്ഞ് ഒഴുകി നാശനഷ്ടങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിവരം. രാജ്യത്തെ മാതല ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
24 മണിക്കൂറിനുള്ളിൽ വ്യാഴാഴ്ച രാവിലെ ആറുമണിവരെ മാത്രം 540mm മഴയാണ് ഇവിടെ പെയ്തത്. പ്രധാന പാലങ്ങളായ മൊറഗഹകണ്ട മെയിൻ പാലം, എലഹേര പാലം, കുമാര എല്ലാ പാലം എന്നിവയെല്ലാം ഒലിച്ചു പോയിട്ടുണ്ട്. അതിരൂക്ഷമായ കാലാവസ്ഥയെ തുടർന്ന് പ്രദേശത്ത് മുപ്പത് ശതമാനത്തോളം വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.