തൃശൂർ; ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വൈകുന്നത് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
15 പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികൾ പുറത്തുവരാതിരിക്കാൻ അതിജീവിതകളിൽ സമ്മർദം ചെലുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.‘‘ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് കേട്ടുകേൾവിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുൽ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്.രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസിൽ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ്.രാഹുൽ മുങ്ങിയതിന് പിന്നിൽ ഉന്നതരുടെ പങ്ക് വ്യക്തമാണ്. രാഹുലിന് എതിരായി മുൻപ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നത്. ഇരകൾ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെയും തെളിവുകൾ പൊലീസിന്റെ പക്കലുണ്ട്.കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം. എംഎൽഎ ആയിട്ടുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായില്ല എന്ന പ്രതികരണം വിശ്വാസയോഗ്യമല്ല. ആരൊക്കെയോ അദ്ദേഹത്തെ മുങ്ങാൻ സഹായിച്ചിട്ടുണ്ടാകാം. സാധാരണ കേസുകൾ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്’’– കെ.സുരേന്ദ്രൻ പറഞ്ഞു.രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിലെ അധോലോകം..രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
0
വെള്ളിയാഴ്ച, നവംബർ 28, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.