വൈക്കം ;വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ 30ന് കുലവാഴ പുറപ്പാട് നടത്തും. ഇത്തവണ കിഴക്കുംചേരി നടുവിലെ മുറി എൻഎസ്എസ് കരയോഗമാണ് ആതിഥേയത്വം വഹിക്കുന്നത്.
ആറാട്ടുകുളങ്ങര ക്ഷീര വൈകുണ്ഠപുരം പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 4ന് പുറപ്പെടുന്ന കുലവാഴ പുറപ്പാടിന് വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയാകും. പടിഞ്ഞാറ്റുംചേരി തെക്കേമുറി, കിഴക്കുംചേരി വടക്കേമുറി, കിഴക്കും ചേരി നടുവിലേമുറി കിഴക്കും ചേരി തെക്കേ മുറി, പടിഞ്ഞാറ്റുംചേരി വടക്കേ മുറി, പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി എന്നീ കരയോഗങ്ങളിലെ നൂറു കണക്കിന് പ്രവർത്തകർ കുലവാഴ പുറപ്പാടിൽ അണിചേരും.മുരിയൻകുളങ്ങര, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട വഴി വടക്കേ ഗോപുരനടയിൽ എത്തി വൈകിട്ട് 6.30ന് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിലേക്ക് ആനയിക്കും. കുല വാഴകളും കരിക്കിൻ കുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിക്കും. ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ കലാ പരിപാടികളും ഉണ്ടാവും.കരയോഗം ഭാരവാഹികളായ ബി.ജയകുമാർ, രാജേന്ദ്ര ദേവ്, കെ.ജി.രാജലക്ഷ്മി, ശ്രീകുമാരി യു.നായർ, എസ്.മധു, പി.എൻ.രാധാകൃഷ്ണൻ , കെ.പി.രവികുമാർ, എസ്.ഹരിദാസൻ നായർ, ശിവരാമകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകും. ഡിസംബർ 1ന് രാവിലെ 6.30നും 7.30നും ഇടയിലാണ് കൊടിയേറ്റ്. 12ന് വൈക്കത്തഷ്ടമി, 13ന് ആറാട്ട്, 14ന് മുക്കുടി നിവേദ്യം എന്നിവ നടത്തും.വൈക്കത്തഷ്ടമിക്ക് തുടക്കമാകുന്നു..എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ 30ന് കുലവാഴ പുറപ്പാട്
0
വെള്ളിയാഴ്ച, നവംബർ 21, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.