ഭോപാൽ; സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് 2 സർക്കാർ ഉദ്യോഗസ്ഥർ കിണറ്റിൽ ചാടി ജീവനൊടുക്കി.
മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലാണ് സംഭവം. ബേതുല്‍ നഗര്‍ പരിഷത്തിലെ ക്ലര്‍ക്കായ രജനി ദുണ്ഡെല (48), വാട്ടര്‍ അതോറിറ്റി ജീവനക്കാരനായ മിഥുന്‍ (29) എന്നിവരാണു മരിച്ചത്. ഇരുവരുടെയും മൃതദേഹം ബയവാഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നും കണ്ടെടുത്തു. എസ്ഡിആർഎഫ് സംഘമാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.പതിവുപോലെ ജോലിക്കു പോയ രജനിയും മിഥുനും തിരികെ വീട്ടിലെത്തിയില്ല. തുടർന്ന് ഇരുവരുടെയും വീട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.തുടർന്നു നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി. മിഥുന്‍റെ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്താണ് പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരുെടയും മൊബൈല്‍ ഫോണുകളും ചെരിപ്പുകളും ബൈക്കും കിണറിനരികിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സഹപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് രജനിയുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തി. താനും മിഥുനും തമ്മിൽ വഴിവിട്ട ബന്ധമാണെന്ന് സഹപ്രവർത്തകർ പ്രചരിപ്പിച്ചുവെന്നും മിഥുൻ തനിക്ക് മകനെപ്പോലെയാണെന്നും കുറിപ്പിൽ പറയുന്നു.അപവാദപ്രചരണം കാരണം തങ്ങൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും കുറിപ്പിൽ പറയുന്നു. സഹപ്രവർത്തകരിൽ ചിലരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. രജനിയുടെയും മിഥുന്റെയും മരണത്തിൽ അന്വേഷണം നടക്കുകയാണെന്നും ആരോപണം നേരിടുന്ന സഹപ്രവർത്തകർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രജനി വിധവയും 3 കുട്ടികളുടെ മാതാവുമാണ്. മകന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദാരുണസംഭവം. മിഥുൻ അവിവാഹിതനാണ്.സഹപ്രവർത്തകർ അപവാദപ്രചരണം നടത്തിയതിൽ മനംനൊന്ത് 2 സർക്കാർ ഉദ്യോഗസ്ഥർ കിണറ്റിൽ ചാടി ജീവനൊടുക്കി
0
വെള്ളിയാഴ്ച, നവംബർ 28, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.