കോട്ടയം നഗരത്തിലെ ലഹരിവിതരണക്കാരുടെ ഇടയിലെ ‘റൈഡർ’ ആയിരുന്നു കൊലപാതകക്കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ്

കോട്ടയം ;നഗരത്തിലെ ലഹരിവിതരണക്കാരുടെ ഇടയിലെ ‘റൈഡർ’ ആയിരുന്നു കൊലപാതകക്കേസിൽ പിടിയിലായ അഭിജിത്തെന്നു പൊലീസ് പറയുന്നു.

ഹിമാചൽ പ്രദേശിൽ നിന്നുൾപ്പെടെ ജില്ലയിലേക്കു ബൈക്കിൽ കഞ്ചാവ് എത്തിച്ചിരുന്നയാൾ. 21–ാം വയസ്സിലാണ് ആദ്യമായി പിടിയിലാകുന്നത്. ആറരക്കിലോ കഞ്ചാവും എംഡിഎംഎയും ആയിരുന്നു അന്ന് പക്കലുണ്ടായിരുന്നത്. ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും ലഹരിക്കേസുകളിൽ അറസ്റ്റിലായി.

ഇയാൾക്കെതിരെ സ്വർണമാല മോഷ്ടിച്ചതിനും കേസുണ്ടെന്നു പൊലീസ് പറഞ്ഞു.ആദർശിന്റെ ഒപ്പമുണ്ടായിരുന്ന റോബിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. നേരത്തേ കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണു റോബിൻ. 2023ൽ, വീട്ടിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ട കേസിലെ പ്രതിയാണ്.

അന്ന് 17.8 കിലോ കഞ്ചാവ് വീട്ടിൽനിന്നു പിടികൂടിയിരുന്നു.കഴുത്തിൽ ഒരു തവണയും നെഞ്ചിൽ 2 തവണയും കുത്തേറ്റെന്നു പൊലീസ് പറഞ്ഞു. അനിൽകുമാറും ഭാര്യ ലളിതയും ബഹളംകേട്ട് ഓടിയെത്തി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

കുത്തേറ്റ നിലയിൽ റോഡിലേക്കിറങ്ങിയ ആദർശ്, അൽപദൂരം നടന്ന ശേഷം ചതുപ്പിലേക്കു കുഴഞ്ഞുവീണു. റോബിന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !