ബെല്‍ഫാസ്റ്റ്: യുകെയുടെ ഭാഗമായ അയര്‍ലണ്ടില്‍ (Northern Ireland) ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്നില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും ഒളിഞ്ഞു നോക്കിയ മലയാളി യുവാവിന് 14 മാസത്തെ ജയില്‍ ശിക്ഷ.
കഴിഞ്ഞ ദിവസം ഐന്‍ട്രിമിലെ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. നിര്‍മല്‍ വര്‍ഗീസ് എന്ന 38കാരന്‍ ജോലിക്കിടെ ലൈംഗിക സംതൃപ്തിക്കായി ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കുക മാത്രമല്ല അത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് ശിക്ഷ.അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ആളുകളുടെ കിടപ്പറ ദൃശ്യമാണ് അതില്‍ നിന്നും പോലീസ്കണ്ടെടുത്തത്. ഇയാള്‍ നോർത്തേൺ അയര്‍ലണ്ടില്‍ എത്തിയിട്ട് എത്രകാലമായി എന്ന വിവരം ലഭ്യമല്ല.
അടുത്ത പത്ത് വർഷത്തേക്ക് നിർമൽ വർഗീസിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫോൺ നശിപ്പിച്ച് കളയണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ലൈംഗിക താൽപര്യങ്ങളെ അടക്കി നിർത്താനായി ആയിരുന്നു ഇത്തരം പ്രവർത്തിയെന്നാണ് മലയാളി യുവാവ് കോടതിയിൽ വ്യക്തമാക്കിയത്.
ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 പേരുടെ എങ്കിലും ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായി എന്നാണ് കോടതിയില്‍ തെളിഞ്ഞത്. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ താമസിക്കാനെത്തുന്നവരുടെ മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.