തീരാത്ത ലൈംഗിക ദാരിദ്രം..അയർലണ്ടിൽ പ്രവാസി മലയാളി ജയിലിൽ..!

ബെല്‍ഫാസ്റ്റ്: യുകെയുടെ ഭാഗമായ അയര്‍ലണ്ടില്‍ (Northern Ireland) ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്നില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളും  ഒളിഞ്ഞു നോക്കിയ മലയാളി യുവാവിന് 14 മാസത്തെ ജയില്‍ ശിക്ഷ.

കഴിഞ്ഞ ദിവസം ഐന്‍ട്രിമിലെ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. നിര്‍മല്‍ വര്‍ഗീസ് എന്ന 38കാരന്‍ ജോലിക്കിടെ ലൈംഗിക സംതൃപ്തിക്കായി ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കുക മാത്രമല്ല അത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് ശിക്ഷ.

അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ആളുകളുടെ കിടപ്പറ ദൃശ്യമാണ് അതില്‍ നിന്നും പോലീസ്കണ്ടെടുത്തത്. ഇയാള്‍ നോർത്തേൺ അയര്‍ലണ്ടില്‍ എത്തിയിട്ട് എത്രകാലമായി എന്ന വിവരം ലഭ്യമല്ല.

അടുത്ത പത്ത് വർഷത്തേക്ക് നിർമൽ വർഗീസിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന ഫോൺ നശിപ്പിച്ച് കളയണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ലൈംഗിക താൽപര്യങ്ങളെ അടക്കി നിർത്താനായി ആയിരുന്നു ഇത്തരം പ്രവർത്തിയെന്നാണ് മലയാളി യുവാവ് കോടതിയിൽ വ്യക്തമാക്കിയത്.

ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 പേരുടെ എങ്കിലും ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായി എന്നാണ് കോടതിയില്‍ തെളിഞ്ഞത്. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ താമസിക്കാനെത്തുന്നവരുടെ മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.

കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ജയിലില്‍ കയറിയ പ്രവാസി മലയാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ലൈംഗിക കുറ്റവാളികളുടെ എണ്ണവും ഉയരുന്നത്. ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടുന്ന അതാത് പ്രാദേശിക മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ വംശീയ വിദ്വേഷം നിറയുന്ന കമന്റുകളാണ് പ്രദേശവാസികള്‍ പോസ്റ്റ് ചെയ്യുന്നത്. ഇത്തരക്കാരെ ജയിലില്‍ ഇട്ടു സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ കയ്യോടെ ഡീപോര്‍ട്ട് ചെയ്യണം എന്നാണ് പൊതുവില്‍ ഉയരുന്ന പ്രാദേശിക വികാരം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !