കോട്ടയത്ത് യുവതിക്ക് ക്രൂര മർദ്ദനം,മക്കളെയും ഉപദ്രവിക്കാറുണ്ടെന്ന് യുവതി..!

കോട്ടയം ;കുമാരനല്ലൂരിൽ ഭർതൃഗൃഹത്തിൽ യുവതിക്ക് ക്രൂരമർദനം. 39 വയസ്സുകാരിയായ രമ്യ മോഹനെ ഭർത്താവ് ജയൻ ശ്രീധരൻ മർദിച്ച് അവശയാക്കിയെന്നാണ് പരാതി.

ശനിയാഴ്ച രാത്രിയുണ്ടായ മർദനത്തിൽ യുവതിയുടെ മുഖത്ത് പരുക്കേറ്റു. രണ്ടു ദിവസം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് തന്നെ ആക്രമിക്കുന്നെന്ന് കാണിച്ച് യുവതി വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

വർഷങ്ങളായി ഭർത്താവ് തന്നെ അകാരണമായി മർദിക്കുന്നുണ്ടെന്ന് യുവതി പരാതിയിൽ പറയുന്നു. മൂന്നു മക്കളെയും ജയൻ ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി. ജയൻ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !