കോഴിക്കോട് ;തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം.
സ്ഥാനാർഥിപ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. പാറേപ്പടിയിലോ ചേവായൂരിലോ വിനു സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം വിനുവുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതമറിയിച്ചെന്നും സൂചനയുണ്ട്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.വിനു അടക്കമുള്ള സ്ഥാനാർഥികളുെട ആദ്യഘട്ട പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കും.പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ വിനയന്റെ മകനായ വിനു പഠനകാലത്തുതന്നെ നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു. പിന്നീട് സിനിമയിലെത്തി.ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.സംവിധായകൻ വി.എം.വിനുവിനെ മേയർ സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കോൺഗ്രസ് നീക്കം
0
തിങ്കളാഴ്ച, നവംബർ 10, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.