ഈരാറ്റുപേട്ട :പുതിയ ദൗത്യവുമായി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ പുതിയതായി അനുവദിച്ച എൻ. എസ്. എസ്, സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് 31 വെള്ളി 2.30 ന് പൂഞ്ഞാർ എം. എൽ. എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.
പഠനകാലത്ത് എൻഎസ്എസ് വളണ്ടിയറായി പ്രവർത്തിക്കാൻ കഴിഞ്ഞത് തൻ്റെ ജീവിതത്തിലും വ്യക്തിത്വ വികസനത്തിലും ഏറെ സ്വാധീനിച്ചതായും സാമൂഹിക ഐക്യത്തിന് ഈ സംഘടനകൾ ഏറെ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ സുഹ്റ അബ്ദുൾഖാദർ അധ്യക്ഷത വഹിച്ചു.എൻഎസ് എസ് ക്ലസ്റ്റർ കൺവീനർ സിന്ധു ജി.നായർ,എൻ എസ് എസ് സന്ദേശം നൽകി. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കാഞ്ഞിരപ്പള്ളി ജില്ലാ സെക്രട്ടറി അജയൻ പി.എസ് സ്കൗട്ട്സ് & ഗൈഡ്സ് സന്ദേശം നൽകി.എൻഎസ് എസ് പ്രോഗ്രാം ഓഫീസർ സിന്ധു പി.ജി, സ്കൗട്ട്സ് ഓഫീസർ സൈമൺ വി.എസ് ,ഗൈഡ്സ് ഓഫീസർ കൃഷ്ണ മണി എൻ,എന്നിവർ പദ്ധതി അവതരണം നടത്തി.
പി.റ്റി എ പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ,പി.റ്റി എ വൈസ് പ്രസിഡന്റ് അനസ് പാറയിൽ,ഈരാറ്റുപേട്ട ലോക്കൽ അസോസിയേഷൻ സെക്രട്ടറി സജന സഫറു,പ്രിൻസിപ്പാൾ ഷീജ. എസ്,ഹെഡ്‌മിസ്ട്രസ് സിസി പൈകടയിൽ,സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.