ന്യൂഡൽഹി; ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നിർണായക കണ്ടെത്തലുമായി അന്വേഷണസംഘം.
സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഉത്ഭവം തുർക്കിയിൽ നിന്നാണെന്ന നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ‘ഉകാസ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. ഉമർ നയിച്ച ‘ഡൽഹി മൊഡ്യൂളി’ലെ ഭീകരർക്കും ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവർക്കിടയിലെ കണ്ണിയായി പ്രവർത്തിച്ചത് ‘ഉകാസ’യാണെന്നാണ് വിലയിരുത്തൽ. 2022ൽ തുർക്കിയിൽ വച്ച് ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ ബന്ധമുള്ളവർക്കൊപ്പം രണ്ട് ഗ്രൂപ്പുകളായി ഉമറും മറ്റു മൂന്ന് പേരും തുർക്കിയിലേക്ക് പോയിരുന്നു.2022 മാർച്ചിലായിരുന്നു ഉമർ തുർക്കിയിലെത്തിയത്. രണ്ടാഴ്ചക്കാലം അങ്കാറയിൽ താമസിക്കുകയും ചെയ്തു. ടെലഗ്രാം വഴിയായിരുന്നു ‘ഉകാസ’യുമായി ഉമർ ബന്ധപ്പെട്ടിരുന്നത്. പിന്നീട് സിഗ്നൽ, സെഷൻ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആപ്പുകളിലേക്ക് ഇവർ മാറിയെന്നും അന്വേഷണ സംഘം പറയുന്നു. ഇന്ത്യയിൽ രഹസ്യ സെല്ലുകൾ എങ്ങനെ സ്ഥാപിക്കാമെന്നായിരുന്നു പ്രധാന അജൻഡ. ഇന്ത്യയിൽ ആക്രമണ പരമ്പര നടത്താനുള്ള പദ്ധതി രൂപപ്പെടുത്തുന്നതിൽ ഉകാസ നിർണായക പങ്ക് വഹിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഡൽഹിക്കു പുറമേ, അയോധ്യയും ഭീകരരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഉകാസയുടെ ഡിജിറ്റൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ സഹകരണം തേടുകയാണ് അന്വേഷണ സംഘം. എല്ലാ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകളും വിദേശ കൈമാറ്റങ്ങളും സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും തുർക്കി ബന്ധമാണ് കേസിന്റെ അടിസ്ഥാനമെന്നും ഒരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.