പാലാ:പാലാ നഗരസഭാ ചെയർമാനും ദീർഘകാലം സമൂഹസേവന രംഗത്ത് ശ്രദ്ധേയനുമായ തോമസ് പീറ്റർ വെട്ടുകല്ലേൽ ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോഴും സേവനത്തിന്റെ ദീപം അണയുന്നില്ല.
അദ്ദേഹം തന്റെ വല വൂരിലുള്ള സ്ഥലത്ത് പത്ത് നിർധന കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥലം കൈമാറുന്ന മഹത്തായ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ്. ഈ പദ്ധതിയുടെ ഉൽഘാടനകർമം നവംബർ 3 തിങ്കളാഴ്ച ശ്രീ ജോസ് കെ മാണി എംപി നിർവഹിക്കുന്നു.അമേരിക്കയിൽ താമസിക്കുന്ന സഹോദരൻ ഷിബു പീറ്ററുമായി ചേർന്ന്, പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച പീറ്റർ ഫൗണ്ടേഷൻ ട്രസ്റ്റ് മുഖേന, കഴിഞ്ഞ കുറെ വർഷങ്ങളായി വിവിധ ആശുപത്രികൾക്ക് ഡയാലിസിസ് മെഷീനുകൾ സംഭാവന ചെയ്ത്, ആയിരക്കണക്കിന് കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സയും, ഡയാലിസിസ് ഉള്ള കിറ്റും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു.
“സേവനമാണ് യഥാർത്ഥ സമ്പത്ത്” എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ പ്രകടിപ്പിച്ച തോമസ് പീറ്ററിന്റെ പ്രവർത്തനങ്ങളിൽ ഭാര്യ സിബിൽ തോമസും മക്കൾ ഡോ. ദിവ്യ, ദീപു,ഡോ. ദീപക് എന്നിവരും പൂർണ്ണമായ സഹകരണം നൽകുന്നു. പാലാ, കാഞ്ഞിരപ്പള്ളി വി ജെ പീറ്റർ & കമ്പനി ഉടമയായ ഇദ്ദേഹം തുടർന്നും വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്കും പദ്ധതി ഇട്ടിരിക്കുന്നു..







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.