പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ

പ്രവിത്താനം: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫോറോന ദേവാലയത്തിൽ വിശുദ്ധ മിഖായേൽ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും ദർശനതിരുനാൾ.

ക്രൈസ്‌തവ വിശ്വാസികൾ ധാരാളം അതിവസിക്കുന്ന പ്രവിത്താനത്തു ഒരു പള്ളി വേണമെന്നുള്ള പൂർവികരുടെ ദീർഘകാല ആഗ്രഹം AD 1660-ൽ പിറവിതിരുന്നാൾ ദിനത്തിൽ സഫലമായി. പ്രവി ത്താനത്തു വിശുദ്ധ ആഗസ്തിനോസിന്റെ നാമത്തിൽ ഒരു കുരിശു പള്ളിയുണ്ടായി. 1729-ൽ ഈ കുരിശുപള്ളി ഒരു ഇടവകപള്ളിയായി ഉയർത്തി. 

1873 ൽ മുഖ്യ ദൂതനായ വിശുദ്ധ മിഖായേൽ റേശ് മാലാഖ യുടെ രൂപം ഇറ്റലിയിൽ നിന്നും കപ്പൽ മാർഗം എത്തിച്ചു എന്നതാണ് ഐതീഹ്യം തുടർന്ന് പല കാലങ്ങളിലായി പലപ്രാവിശ്യം പള്ളിപ്പുതുക്കി നിർമ്മിച്ചു.1994-ൽ വെഞ്ചിരിക്കപെട്ടതാണ് ഇന്നത്തെ മനോഹരമായ ദേവാലയം. വിശുദ്ധന്റെ അനുഗ്രഹം തേടി നിരവധി വിശ്വാസികൾ പല ദേശങ്ങളിൽ  നിന്നും വിശുദ്ധന്റെ അടുത്തെത്തി പ്രാർത്ഥിക്കുന്നു.


 വിശുദ്ധ ആഗസ്തിനോസിന്റെ ദേവാലയത്തിന് മുൻഭാഗത്തുള്ള കൽകുരിശിന് പടിഞ്ഞാറുഭാഗത്തായി വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു പള്ളിഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ വിദേശത്തുനിന്നും കൊണ്ടുവന്ന വിശുദ്ധന്റെ മനോഹരമായ രൂപം ഈ ദേവാലയത്തിൽ പ്രതിഷ്ഠിക്കപ്പെട്ടുവെന്നു വിശ്വസിക്കപെടുന്നു. അക്കാലം മുതൽ പ്രവിത്താനം പ്രദേശത്തു മാലാഖയോടുള്ള ഭക്തി പ്രചരിക്കുകയും വിശുദ്ധന്റെ മാദ്ധ്യസ്ഥയിൽ ധാരാളം അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു.കാലപ്പഴക്കം കാരണം പള്ളിക്കു കേടുപാടുകൾ സംഭവിച്ചതിനാൽ വിശുദ്ധന്റെ രൂപം പ്രധാനദേവാലയത്തിൽ കൊണ്ടുവന്നു സ്ഥാപിച്ചു. എങ്കിലും 1945-ൽ മാലാഖയു ടെ ദേവാലയം പൊളിക്കുന്നതുവരെ പ്രധാനതിരുനാൾ ദിവസം വിശുദ്ധന്റെ രൂപം പ്രധാന ദേവാലയത്തിൽനിന്നും വിശുദ്ധ മിഖായേലിന്റെ പള്ളിയിൽ പ്രതിഷ്ഠിക്കുകയും തിരുന്നാളിന്റെ അവസാനം തിരികെ പ്രധാനദേവാലയത്തിൽ സ്ഥാപിക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു.

 അതിനാൽ തന്നെ വിശുദ്ധനോടുള്ള പ്രവിത്താനം നിവാസികളുടെ ഭക്തി എത്ര പഴക്കവും ആഴവും ഉള്ളതാണെന്ന് മനസ്സിലാക്കാം.2024-ൽ ബഹു. ജോർജ് വേളുപ്പറമ്പിൽ അച്ഛന്റെ നേതൃത്വത്തിൽ പള്ളിയുടെ മുൻ ഭാഗത്തു പള്ളിയോട് ചേർന്ന് ഒരു മോന്തളം നിർമ്മിക്കുകയും അവിടെ പ്രത്യേകം നിർമ്മച്ചിരിക്കുന്ന പീഠത്തിൽ വിശുദ്ധന്റെ രൂപം പ്രതിഷ്ഠിച്ചു. വിശുദ്ധന്റെ അനുഗ്രഹം തേടി അനവധി ആളുകൾ ദിനം പ്രതി വിശുദ്ധന്റെ സന്നിധിയിൽ എത്തി പ്രാർത്ഥിക്കുന്നു.

വിശുദ്ധന്റെ തിരുന്നാളിന് നേതൃത്വം നൽകുന്നത് ഓരോ വർഷവും തെരഞ്ഞെടുക്കപെടുന്ന 18 അംഗങ്ങൾ ചേർന്ന ദർശന സമൂഹമാണ്. അതിലൊരാൾ പ്രധാന പ്രസുദേന്തിയായും അദേഹത്തിന്റെ ഇടതും വലതും നിൽക്കുന്നവർ യ്ഥാക്രമം പ്രഗ് ദോർ എന്നും ശിശുദോർ എന്നും ദീപം തെളിക്കുന്നയാൾ സ്ക്രമോൻ എന്നും ബാക്കി 14 അംഗങ്ങൾ സ്ഥാനകാർ എന്നും അറിയപ്പെടുന്നു. 2025 നവംബർ 14 മുതൽ 17വരെയാണ് തിരുനാൾ.

നവംബർ 15 രാവിലെ 6.30 ന് വി. കുർബാന,4.30.ന് ഇലക്തോരന്മാരുടെ വാഴ്ച. തുടർന്ന് തിരുനാൾ കൊടിയേറ്റ്.5 മണിക്ക് ആഘോഷമായ വി. കുർബാന പാലാ രൂപത  ചാൻസലർ വെരി.റെവ. ഫാദർ ജോസഫ് കുറ്റിയാങ്കൽ .

നവംബർ 16 ശനി. 5.30 AM വി. കുർബാന.6.15.AM പ്രസുദേന്തിവാഴ്ച.6.30 AM ആഘോഷമായ വി. കുർബാന .3.PM ചെണ്ടമേളം,/ബാൻ്റ് മേളം 4.PM ആഘോഷമായ വി.കുർബാന റവ.ഫാ.മാത്യു കദളിക്കാട്ടിൽ.5.15 PM.പ്രദക്ഷിണം പ്രവിത്താനം ടൗൺ തിരുഹ്യദയ കപ്പേളയിൽ നിന്നും ചെറുപുഷ്പം കപ്പേളയിൽ നിന്നും ആരംഭിക്കുന്ന പ്രദിക്ഷണസംഗമം 6.15 ന് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ എത്തും തുടർന്ന് 6.45ന് വേസ്പര റവ. ഫാദർ  ജോസ് കുഴിഞ്ഞാലിൽ  തുടർന്ന്  പള്ളിക്ക് ചുറ്റും പ്രദക്ഷിണം,8.15 ന് കപ്ലോൻ വാഴ്ച 8.45 ന് മേളസംഗമം നവംബർ 16 ഞായറാഴ്ച്ച പ്രധാന തിരുനാൾ 5.30 AM ആഘോഷമായ വിശുദ്ധ കുർബാന,7 am ആഘോഷമായ വിശുദ്ധ കുർബാന റവ.ഡോ.തോമസ് വടക്കേൽ.8.30am ചെണ്ടമേളം -ബാൻ്റ്മേളം.9.30am ആഘോഷമായ തിരുനാൾ റാസ കുർബാന.റവ. ഫാ.സ്കറിയ മലമാക്കൽ

റവ.ഫാ.കുര്യാക്കോസ് വട്ടമുകളേൽ,റവ.ഫാ.ജോസഫ് പുരയിടത്തിൽ

റവ.ഫാ.ആശീഷ് കീരൻചിറ

തിരുനാൾ സന്ദേശം റവ.ഫാ.ജോർജ് പുല്ലുകാലായിൽ (കോർപ്പറേറ്റ് സെക്രട്ടറി പാലാ രൂപത) 12noon പ്രദക്ഷിണം പള്ളിക്കു ചുറ്റും 

5.pm ആഘോഷമായ വിശുദ്ധ കുർബാന 

റവ.ഫാ.തോമസ് വടക്കേകുന്നേൽ 6.30.pmസ്വാദിഷ്ട സമ്പൂർണ്ണ സംഗീത വിരുന്ന് ഗാനമേള പാലാ കമ്മ്യൂണിക്കേഷൻ സുപ്രസിദ്ധ പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് പങ്കെടുക്കുന്നു. നവംബർ 17  6 am പരേതരായ ഇടവകാംഗങ്ങൾക്കു വേണ്ടി വി. കുർബാന  ഒപ്പീസ് വെരി.റവ.ഫാ. ജോർജ് വേളൂപറമ്പിൽ

പ്രധാന തിരുനാൾ കർമ്മങ്ങൾക്ക്  വെരി.റവ.ഫാ. ജോർജ് വേളൂപറമ്പിൽ(വികാരി),റവ.ഫാ.ആൻ്റു കൊല്ലിയിൽ (സഹ വികാരി) കൈക്കാരൻമ്മാരായ ജോണി പൈക്കാട്ട്, ജിമ്മി ചന്ദ്രൻകുന്നേൽ,മാത്യു പുതിയിടം , ജോഫ് വെള്ളിയേപ്പള്ളിൽ  എന്നിവർ  നേത്രത്വം നൽകും പത്രസമ്മേളനത്തിൽ പ്രസുദേന്തി മാരായ സജി എസ് തെക്കേൽ,ബാലു മണിയംമ്മിക്കൽ, തോമസ് ചെറിയംമാക്കൽ മാത്യു  അരീയ്ക്കൽ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ന്യൂയോർക്ക് മേയർ സൊഹ്റാൻ മമ്ദാനി ഒരു കമ്മ്യൂണിസ്റ്റ് ആണോ ? | Communist | ELECTION

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !