കേരളത്തിലെ പാർട്ടികൾ പ്രശ്നം,നടപടിക്രമങ്ങള്‍ തുടരാമെന്നും അടിയന്തര സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ തുടരാമെന്നും അടിയന്തര സ്റ്റേ ഇല്ലെന്നും സുപ്രീം കോടതി.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടാക്കുന്നതെന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ട് ഇല്ലെന്ന് ജില്ലാ കലക്‌ടര്‍മാര്‍ അറിയിച്ചിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയില്‍ വ്യക്തമാക്കി.

വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ അടിയന്തര സ്റ്റേ വേണമെന്ന സര്‍ക്കാരിൻ്റെ ഹര്‍ജി പരിഗണിക്കവെയാണ്, എസ്‌ഐആര്‍ തുടരുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിച്ചത്. ഈ രാഷ്ട്രീയ പാർട്ടികൾ ഭീതി സൃഷ്‌ടിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി കോടതിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, എസ്‌ഐആർ പ്രക്രിയ വളരെ തിരക്കിലാണ് നടത്തുന്നത്. നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്യുന്നുണ്ട്, അതിനെക്കുറിച്ച് റിപ്പോർട്ടുകളും ഉണ്ടെന്നും ഹര്‍ജിയെ പിന്തുണച്ച് കൊണ്ട് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. അതേസമയം, കേസില്‍ ഡിസംബര്‍ ഒന്നിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി സമര്‍പ്പിക്കണമെന്നും ഡിസംബര്‍ 2ന് കേസ് വീണ്ടും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

എസ്ഐആർ നടപടികളിൽ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആര്‍ പ്രക്രിയ ഇപ്പോൾ പ്രായോഗികമല്ലെന്നും ഭരണപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഉന്നയിച്ചു. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള വിവരങ്ങളും ഹരജിക്കാർ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ ,കോൺഗ്രസ്, മുസ്‍ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വാദം കണക്കിലെടുത്ത കോടതി, എസ്‌ഐഐര്‍ തുടരാൻ അനുവദിക്കുകയായിരുന്നു. എസ്ഐആർ നടപടികൾ സുഗമമായി പുരോഗമിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്. ഇതിനുപിന്നാലെയാണ് എസ്‌ഐആര്‍ നടപടി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

അതേസമയം, തമിഴ്‌നാട്ടിൽ നടത്തുന്ന എസ്‌ഐആറിനെതിരെ എംഡിഎംകെ അധ്യക്ഷൻ വൈകോ നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ സുപ്രീംകോടതി നോട്ടീസയച്ചു. ഡിസംബർ രണ്ടിനു മുമ്പ് മറുപടി നൽകണമെന്നാണ് ആവശ്യം. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് കമ്മിഷനും ഡിസംബർ ഒന്നിനകം മറുപടി സമർപ്പിക്കാൻ കോടതി അനുമതി നല്‍കി. എസ്‌ഐആറിനെതിരെയുള്ള പശ്ചിമ ബംഗാൾ സര്‍ക്കാരിൻ്റെ ഹര്‍ജിയില്‍ ഡിസംബർ 9 ന് വാദം കേള്‍ക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !