പാലാ; ഉഴവൂർ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനെയും കുട്ടികളെയും കാണാൻ ചെന്ന യുവതിയും മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പറും ഭർത്താവിന്റെ സഹോദരിയെ മർദിച്ചതായുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് ദൃക്‌സാക്ഷികൾ..
ഭർത്താവിനെയും കുട്ടികളെയും കാണാൻ ആശുപത്രിയിൽ എത്തിയ യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായതെന്നും ചികിത്സയിൽ കഴിയുന്ന അജാന്ത് ദേവൻ എന്ന യുവാവിന്റെ സഹോദരി ആശാ ഗിരീഷാണ് കാണാൻ വന്നവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നും കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുത്തോലി ഗ്രാമപഞ്ചായത്ത് മെമ്പർ ആര്യയ്ക്ക് നേരെയും ആശ ഗിരീഷ് ചീറിയടുത്തതായും ആശുപതിയിൽ ഉണ്ടായിരുന്നവർ പറയുന്നു..
സ്‌ട്രോക് വന്ന് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് സഹോദരി പലരിൽ നിന്നും പണം തട്ടുന്നതായും താൻ ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാൾക്കൊപ്പം പോയി എന്ന തരത്തിൽ വ്യജ പ്രചരണങ്ങൾ നടത്തി തന്നെയും മാതാപിതാക്കളെയും വ്യെക്തി ഹത്യ ചെയ്ത സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്നും മർദ്ദനമേറ്റ യുവതി പറയുന്നു.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന അജാന്ത് ദേവൻ എന്ന യുവാവിന്റെ ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ച് യുവാവിന്റെ സഹോദരിതന്നെ പലരിൽനിന്നും പണം തട്ടിയെടുക്കുന്നതായും തട്ടിപ്പിൽ വീഴരുതെന്നും അജാന്തിന്റെ ഭാര്യ പറയുന്നു..കുട്ടികളെ തടഞ്ഞുവെച്ച് അവരുടെ വിദ്യാഭ്യാസം വരെ മുടങ്ങുന്ന സാഹചര്യമാണ് ഉള്ളതെന്നും കുട്ടികളെ വിട്ടുനൽകണം എന്ന് ആവശ്യപ്പെട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും യുവതി പറയുന്നു..








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.