മരങ്ങാട്ടുപിള്ളി: ഗ്രാമീണ ശുദ്ധജല വിതരണത്തിന് പുതുചൈതന്യം പകർന്നുകൊണ്ട് ജലജീവൻമിഷൻ പദ്ധതിയുടെ ഉദ്ഘാടനവും, ലൈഫ് ഭവന പദ്ധതിയുടെ താക്കോൽദാനവും, മഴവെള്ളസംഭരണികളുടെ ഉദ്ഘാടനവും മരങ്ങാട്ടുപിള്ളിയിൽ നടന്നു.
ജലജീവൻമിഷൻ ഉദ്ഘാടനം; 45 കോടി രൂപയുടെ വികസനപദ്ധതികളിലൂടെ മരങ്ങാട്ടുപിള്ളിയിൽ ശുദ്ധജല സ്വപ്നം യാഥാർത്ഥ്യമായി
0
തിങ്കളാഴ്ച, നവംബർ 03, 2025
മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി ലൈഫ് ഭവനങ്ങളുടെ താക്കോൽമാറ്റം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എം. മാത്യു, വൈസ് പ്രസിഡന്റ് ഉഷാ രാജു, ബ്ലോക്ക് മെമ്പർ ജോൺസൺ ജോസഫ് പുളിക്കൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ തുളസിദാസ്,
ജാൻസി ടോജോ, മെമ്പർമാരായ സന്തോഷ് കുമാർ എം.എൻ, പ്രസീദ സജീവ്, നിർമല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി. മാത്യു, ജോസഫ് ജോസഫ്, ലിസി ജോയ്, സാബു അഗസ്റ്റ്യൻ, സെക്രട്ടറി രേഖ ബി. നായർ എന്നിവർ പ്രസംഗിച്ചു.
ജലക്ഷാമം പരിഹരിക്കുന്നതിനായി 14 വാർഡുകളിലായി നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ജലനിധി പദ്ധതികളുടെ അറ്റകുറ്റപ്പണികൾക്കായി 62 ലക്ഷം, ജലവിഭവ വകുപ്പിന്റെ 35 മഴവെള്ളസംഭരണികൾക്കായി 31.5 ലക്ഷം, പാലക്കാട്ടുമല ചിറക്കുളം നവീകരണത്തിന് 45 ലക്ഷം, നാലാം വാർഡിൽ കവർസ്ലാബ് നടപ്പാതയ്ക്കായി 20 ലക്ഷം ഉൾപ്പെടെ 1.58 കോടി രൂപ സർക്കാർ അനുവദിച്ചു.
ജലജീവൻമിഷന്റെ ഭാഗമായി പടിക്കുഴ ഹോമിയോ ആശുപത്രിക്ക് സമീപം 6.25 ലക്ഷം ലിറ്റർ, പാലക്കാട്ടുമലയിൽ 5 ലക്ഷം ലിറ്റർ മഴവെള്ളസംഭരണികളും, 133.38 കിലോമീറ്റർ പൈപ്പ്‌ലൈൻ, 3843 ഗാർഹിക കണക്ഷൻ ഉൾപ്പെടെ 45.39 കോടി രൂപയുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.