രണ്ടുമാസം പ്രായമായ കുഞ്ഞു കിണറ്റിൽ വീണു മരിച്ച സംഭവം,കൊലപാതകമെന്ന് സൂചന...!

തളിപ്പറമ്പ്: കുറുമാത്തൂരിൽ കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന.

കുറുമാത്തൂർ ഡയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് മരിച്ചത്. രണ്ടുമാസം പ്രായം മാത്രമേ കുഞ്ഞിനുള്ളൂ. കുഞ്ഞിന്റെ മാതാവായ മൂലക്കൽ പുതിയപുരയിൽ മുബഷിറയാണ് കൃത്യം നടത്തിയതെന്നാണ് വിവരം.

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. തളിപ്പറമ്പ്‌ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുളിമുറിയിൽ വച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്.

യുവതിയുടെ ബഹളംകേട്ടെത്തിയ പൊതുപ്രവർത്തകൻ നാജ് അബ്ദുറഹ്മാൻ, സുഹൃത്തുക്കളായ ഷംസാദ്, നാസർ എന്നിവർ കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തളിപ്പറമ്പ് സഹകരണാശുപ്രതിയിലും കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !