കോട്ടയം: ഭീകരവാദ പ്രവർത്തനം കണ്ടെത്തി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച എങ്കിലും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ ഗുരുതരമായ തീവ്രവാദ ഇടപെടലുകൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേന്ന് ഐഎസ്ഐഎസ് സമാനമായ രീതിയിൽ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും, താമരശ്ശേരി ബിഷപ്പിന് ലഭിച്ച ഭീഷണി കത്തിനും പിന്നിലും, കൊട്ടാരക്കരയിലെ ലൗ ജിഹാദിന്റെ പിന്നിലും, കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയും സെൻട്രൽ സ്കൂളിലെ ഹിജാബ് വിഷയത്തിലും ഉൾപ്പെടെ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും ഭീകരബന്ധമുണ്ട് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.സിനിമാ മേഖലയിലെ മട്ടാഞ്ചേരി മാഫിയ എന്ന പേരിൽ അറിയപ്പെടുന്ന സംഘവും ഈ ആന്റി നാഷണൽ എലമെന്റ്സിന്റെ ഭാഗമാണെന്നും അഡ്വക്കേറ്റ് ഷോൺ ജോർജ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എൻ ഐ എ ക്കും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും മറവിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും , എൻ ഐ എ ക്കും പരാതി നൽകി അഡ്വക്കേറ്റ് ഷോൺ ജോർജ്.
0
ശനിയാഴ്ച, നവംബർ 15, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.