ഡബ്ലിൻ ;അയര്‍ലണ്ടില്‍ കോവിഡ്-19 കാരണം ഒക്ടോബര്‍ മാസത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് 1,500-ഓളം പേര്. Health Protection Surveillance Centre (HPSC)-ന്റെ കണക്ക് പ്രകാരം ഒക്ടോബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ നിരവധി പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അവസാന ആഴ്ച 221 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ 98 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നു. എന്നാല്‍ ആര്‍ക്കും ഐസിയു ചികിത്സ വേണ്ടിവന്നില്ല എന്നത് ആശ്വാസകരമാണ്. മരണങ്ങളും ഉണ്ടായില്ല.
അതേസമയം ഒക്ടോബര്‍ ആദ്യ വാരത്തില്‍ 10 കോവിഡ് മരണങ്ങളും, രണ്ടാം വാരത്തിലും, മൂന്നാം വാരത്തിലും മൂന്ന് മരണങ്ങള് വീതവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ പേരെ ബാധിക്കുന്നത് കോവിഡിന്റെ XFG വകഭേദമാണ്. പിന്നാലെ NB.1.8.1 വകഭേദവും ബാധിക്കപ്പെടുന്നു. 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് കൂടുതലായും രോഗം വരുന്നത്.
Dublin, Cork, Louth, Kildare, Kerry, Limerick, Galway, Tipperary എന്നീ കൗണ്ടികളിലാണ് ഏറ്റവുമധികം രോഗബാധയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.