ഡൽഹി;ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം- I പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പുറത്തിറക്കി.
ഹൈദരാബാദിലെ സ്കൈറൂട്ട് എയറോസ്പേസിന്റെ ഇന്‍ഫിനിറ്റി ക്യാംപസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വകാര്യമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളാണ് വിക്രം- I. ഒറ്റവിക്ഷേപണത്തില്‍ തന്നെ ഒന്നിലധികം ഉപഗ്രഹങ്ങളെ ഇതിന് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും.''ലോകത്തില്‍ ചുരുക്കും ചില രാജ്യങ്ങള്‍ സ്വന്തമാക്കിയ നേട്ടങ്ങളാണ് ഇന്ത്യ ബഹിരാകാശ മേഖലയില്‍ നേടിയിരിക്കുന്നത്. കഴിഞ്ഞ ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ അതിന്റെ ബഹിരാകാശ മേഖലയെ തുറന്നതും സഹകരണം നിലനില്ക്കുന്നതും നൂതനവുമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റി,'' പ്രധാനമന്ത്രി മോദി പറഞ്ഞു.
ചെറിയ ഉപഗ്രഹ വിപണിയെയാണ് താരതമ്യേന ചെലവ് കുറഞ്ഞ വിക്ഷേപണങ്ങളിലൂടെ വിക്രം-ഐ ലക്ഷ്യമിടുന്നത്. 20 മീറ്റര്‍ ഉയരവും 1.7 മീറ്റര്‍ വ്യാസവുമുള്ള വിക്രം- I ഒരു മള്‍ട്ടി-സ്റ്റേജ്(4 ഘട്ടങ്ങള്‍) ബഹിരാകാശ വിക്ഷേപണ വാഹനമാണ്.ലളിതവും സ്ഥിരതയുള്ളതും വേഗത്തിലുള്ള ടേണ്‍എറൗണ്ട് എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന വിധത്തിലാണ് റോക്കറ്റിന്റെ രൂപകല്‍പ്പന.
ഇത് ഏത് സ്ഥലത്തുനിന്നും 24 മണിക്കൂറിനുള്ളില്‍ അസംബ്ലിൾ ചെയ്യാനും (കൂട്ടിച്ചേര്‍ക്കല്‍) വിക്ഷേപണവും സാധ്യമാക്കുന്നു. ഇതിന്റെ ത്രീഡി പ്രിന്റഡ് എഞ്ചിനുകള്‍ ഭാരം 50 ശതമാനവും നിര്‍മാണ സമയം 80 ശതമാനവും കുറയ്ക്കുന്നു. കൂടാതെ, അള്‍ട്രാ ലോ ഷോക്ക് ന്യൂമാറ്റിക് സെപ്പറേഷന്‍ സിസ്റ്റങ്ങള്‍, തത്സമയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നതിനായുള്ള അഡ്വാന്‍സ്ഡ് ഏവിയോണിക്സ് എന്നിവ വിക്രം- Iന്റെ നൂതനമായ പ്രത്യേകതകളാണ്.വിക്രം- I റോക്കറ്റിന് താഴ്ന്ന ഭ്രമണപഥത്തില്‍(low earth orbit)350 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും. അല്ലെങ്കില്‍ സണ്‍-സിന്‍ക്രണയസ് ഭ്രമണപഥത്തിലേക്ക്(SSO) 260 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ കഴിയും.രൂപകല്‍പ്പനയും ഘട്ടങ്ങളും
നാല് ഘട്ടങ്ങളിലായുള്ള മള്‍ട്ടി സ്റ്റേജ് പ്രൊപ്പല്‍ഷന്‍ സംവിധാനമാണ് വിക്രം- Iന് ഉള്ളത്. കലാം-1200 എന്നറിയപ്പെടുന്ന സ്റ്റേജ് 1, ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ച 10 മീറ്റര്‍ ഖര ഇന്ധന റോക്കറ്റ് മോട്ടോര്‍ ആണ്.
രണ്ടാം ഘട്ടമായ കലാം-250 മറ്റൊരു ഖര ഇന്ധന മോട്ടോറാണ്. ഇത് ആദ്യ ഘട്ടത്തിന്റെ അതേ ബേണ്‍(Burn)ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്.
മൂന്നാം ഘട്ടം കലാം-100 എന്നാണ് അറിയപ്പെടുന്നത്. ഇത് തീവ്രമായ ചൂടില്‍നിന്ന് സ്വയം സംരക്ഷണം നല്‍കുന്നതിന് ക്രമേണ കത്തുന്ന ഒരു നോസല്‍ ആണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.