തിരുവനന്തപുരം; ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ പ്രസവിച്ച ജെ.ആർ. ശിവപ്രിയയെന്ന (26) യുവതി, 18–ാം ദിവസം മരിക്കാനിടയായത് ‘അസിനെറ്റോബാക്ടർ’ ബാക്ടീരിയയുടെ സാന്നിധ്യം കാരണം.
മണ്ണിലും ജലത്തിലുമെല്ലാം കാണപ്പെടുന്ന ഈ ബാക്ടീരിയയ്ക്കു പല വകഭേദങ്ങളുണ്ട്. ഇതിൽ ചിലത് ആന്തരികാവയവങ്ങളെയെല്ലാം ബാധിക്കുന്നതും മരണകാരണമാകുന്നതുമാണ്. മുറിവുകളിലൂടെയാണിതു ശരീരത്തിൽ പ്രവേശിക്കുക. വൃത്തിഹീനമായ ഏതു സാഹചര്യത്തിലും ഈ ബാക്ടീരിയ വളരാൻ ഇടയാക്കുമെങ്കിലും ആശുപത്രി സാഹചര്യങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നു പറയപ്പെടുന്നു. പ്രസവശേഷമുള്ള തുന്നൽ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്നാണു നിഗമനം.സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ധ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.അണുബാധ എസ്എടിയിൽ നിന്നല്ല: സൂപ്രണ്ട് പ്രസവശേഷം ആശുപത്രി വിടുന്നതു വരെ ശിവപ്രിയയ്ക്ക് മറ്റു പ്രശ്നങ്ങളില്ലായിരുന്നുവെന്ന വിശദീകരണവുമായി എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു. ആശുപത്രിയിൽനിന്ന് അണുബാധയുണ്ടായെന്നത് ആരോപണം മാത്രമാണെന്നും സൂപ്രണ്ട് വിശദീകരിച്ചു. എല്ലാ മാസവും ലേബർ റൂമും ഐസിയുവും ഉൾപ്പെടെ മൈക്രോ ബയോളജി സംഘം പരിശോധന നടത്താറുണ്ട്.ആശുപത്രിയിൽ അണുബാധയോ, മറ്റു പ്രശ്നങ്ങളോ ഉണ്ടോയെന്നു നോക്കാനാണു പരിശോധന. ഈ മാസം ശിവപ്രിയ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ പരിശോധന പൂർത്തിയാക്കി പ്രശ്നങ്ങളില്ലെന്നു കണ്ടെത്തിയിരുന്നു. 26നു പനിയും വയറിളക്കവുമായി വീണ്ടും ആശുപത്രിയിൽ എത്തുമ്പോൾ ആരോഗ്യസ്ഥിതി മോശമായിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ നൽകിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.ശിവപ്രിയയുടെ മരണകാരണം ‘അസിനെറ്റോബാക്ടർ’ ബാക്ടീരിയയുടെ സാന്നിധ്യം...!
0
തിങ്കളാഴ്ച, നവംബർ 10, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.