ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച പുതിയ നടപടികൾ, അയർലണ്ടിന്റെ കുടിയേറ്റ സംവിധാനത്തിലെ വർഷങ്ങളായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിൽ ഒന്നാണ്.
അയര്‍ലണ്ടില്‍ പൂർണ്ണ പൗരത്വം തേടുന്ന അഭയാർത്ഥികൾ ജോലി ചെയ്യുന്നവരാണെങ്കിൽ അവർക്ക് മുൻഗണന നൽകുമെന്ന് നീതിന്യായ മന്ത്രി ജിം ഒ'കല്ലഗൻ പറഞ്ഞു. രാജ്യത്തിന്റെ കുടിയേറ്റ സംവിധാനത്തിൽ നിരവധി മാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയര്‍ലണ്ടില്‍ ആരെയും നിര്‍ബന്ധിച്ചു കൊണ്ട് വരുന്നില്ല, ഇവിടെ ജോലി ഉണ്ട് അതിനാല്‍ ആളുകള്‍ അതൊരു അവസരമാക്കി ഇവിടെ എത്തുന്നു. ആർക്കും വരാം പക്ഷേ അയര്‍ലണ്ടില്‍ പൊതു വികാരം കണക്കിലെടുത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങൾ തീരുമാനിച്ചു. നേഴ്സുമാരുടെയും ഡോക്ടർമാരുടെയും പോലെ ഹെല്‍ത്ത് കെയര്‍ ജോലിക്ക് വന്ന ആളുകള്‍ക്ക് അവരുടെ കുടുംബത്തെ കൊണ്ട് വരാന്‍ അവസരം നല്‍കേണ്ടത് അല്ലെ എന്ന അവതാരകന്റെ ചോദ്യത്തിന് ഇപ്രകാരം മറുപടി പറയുകയായിരുന്നു. ഇന്ന് രാവിലെ അയര്‍ലണ്ടിന്റെ ദേശീയ ചാനല്‍ ആയ RTE ന്യൂസില്‍ നല്‍കി ആഭിമുഖ്യത്തില്‍ ആണ് മന്ത്രിയുടെ പുതിയ പരാമര്‍ശങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഫാമിലി റീ യൂണിഫിക്കേഷന്‍ വ്യവസ്ഥകള്‍ക്ക് കീഴില്‍ അയര്‍ലണ്ടിലേക്ക് വന്നത് 23,000 പേരാണ്. നോണ്‍ EEA കുടുംബാംഗങ്ങള്‍ ഇവിടേയ്ക്ക് വരുന്നതിന് സര്‍ക്കാര്‍ ധന സഹായം ആവശ്യമില്ലെന്ന് ഉറപ്പാക്കേണ്ടത് നിയമപരമായ ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷിതാവ്, മുതിര്‍ന്ന കുട്ടി തുടങ്ങിയ ആശ്രിതരായ മുതിര്‍ന്നവരെ വരുമാന ആവശ്യകതകള്‍ ഇപ്പോള്‍ 92,789 യൂറോ ആവശ്യമാണ്. അപേക്ഷകര്‍ക്ക് കുടുംബാംഗങ്ങളെ പാര്‍പ്പിക്കാന്‍ അനുയോജ്യമായ താമസ സൗകര്യവും ആവശ്യമായ അപേക്ഷാ ഫീസും ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് മറ്റ് നടപടിക്രമങ്ങളും ഉണ്ടായിരിക്കും. കൂടാതെ ഇത് വര്‍ഷം തോറും ഉയരും. അതായത് വീട്ടുകാരെ ആരും അങ്ങനെ കൊണ്ട് വരേണ്ട. എന്നാല്‍ അഭയാർത്ഥികൾക്കുള്ള പരിപാടി തുടരും അത്ര തന്നെ.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള ക്രിട്ടിക്കല്‍ സ്‌കില്‍സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെ ഉടന്‍ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ കഴിയും. അതുപോലെ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്ക് കുടുംബാംഗത്തെ കൊണ്ടുവരാന്‍ അപേക്ഷിക്കുന്നതിന് കാത്തിരിക്കേണ്ട സമയം രണ്ട് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി കുറച്ചു.
ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്സ്, മാംസ ഫാക്ടറി, കര്‍ഷക തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റിലുള്ളവര്‍ക്ക് (ജി ഇ പി) മിനിമം വരുമാന നിലവാരം പാലിക്കണമെന്ന വ്യവസ്ഥ തുടരും
കുടുംബാംഗങ്ങള്‍ക്ക് കൂടുതല്‍ സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പെര്‍മിറ്റും നല്‍കും. 16-18 (19നും 23നും ഇടയില്‍ ഒഴികെ) വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ അനുവാദവും നല്‍കും.
തൊഴിൽ ചെയ്യുന്ന അഭയാർത്ഥികൾ ഇനി അവരുടെ ആഴ്ചയിലെ വരുമാനത്തിന്റെ 10 മുതൽ 40 ശതമാനം വരെ താമസ ചെലവുകൾക്കായി നൽകേണ്ടിവരും, ഇത് ഏകദേശം 7,500 പേരെ ബാധിക്കുമെന്ന് ഒ'കല്ലഗൻ പറഞ്ഞു.
അഭയാർത്ഥികൾക്കുള്ള പൗരത്വ നിയമങ്ങൾ കൂടുതൽ നിയന്ത്രണമുള്ളതായിരിക്കും. താമസ ആവശ്യകത മൂന്നിൽ നിന്ന് അഞ്ച് വർഷമായി ഉയരും, പുതിയ നിയമമനുസരിച്ച് അഭയാര്‍ത്ഥി – അന്താരാഷ്ട്ര സംരക്ഷണത്തിലുള്ളവര്‍ക്ക് പൗരത്വത്തിന് അര്‍ഹത നേടാന്‍ മുമ്പത്തേക്കാള്‍ രണ്ടു വര്‍ഷം കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും. നേരത്തേയിത് മൂന്ന് വര്‍ഷമായിരുന്നു. കൂടാതെ ചില സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ ദീർഘകാലമായി സ്വീകരിക്കുന്നവർ അയോഗ്യരാകും.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമാണെന്ന്" കണ്ടെത്തിയാൽ അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാൽ ഒരു വ്യക്തിയുടെ അഭയ പദവി റദ്ദാക്കാനുള്ള അധികാരവും സർക്കാരിനുണ്ടാകും. ഈ സാഹചര്യങ്ങൾ അപൂർവമാണെങ്കിലും, ഈ അധികാരങ്ങൾ നിയമത്തിൽ നൽകേണ്ടത് പ്രധാനമാണ്," അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ സാമ്പത്തിക മേഖലയ്ക്ക് പുറത്തുനിന്നുള്ള ബന്ധുക്കളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുടുംബ പുനരേകീകരണ അപേക്ഷകർ, നിലവിൽ ശരാശരി ദേശീയ വേതനം കൂടുതലാണെന്നും അനുയോജ്യമായ താമസസൗകര്യം ഉണ്ടെന്നും തെളിയിക്കണം.
അഭയ അപേക്ഷകളുടെ എണ്ണത്തിലും വൻ വർധനവാണ് ഉണ്ടായത്. 2024-ൽ ഏകദേശം 18,651 പേർ സംരക്ഷണം തേടി - ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് - കഴിഞ്ഞ വർഷം ഇത് 13,276 ആയിരുന്നു. ഓരോ വർഷവും അയര്‍ലണ്ടില്‍ ജനസംഖ്യ 1.5% നിരക്കിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് EU ശരാശരിയുടെ ഏഴ് മടങ്ങാണെന്നും ഈ അസാധാരണ വളർച്ച കണക്കിലെടുത്ത് ആണ് കുടിയേറ്റം സംബന്ധിച്ച് സർക്കാർ തീരുമാനങ്ങൾ എന്ന് ഐറിഷ് മന്ത്രി പറയുന്നു.
2025 ഏപ്രിലിൽ അയർലണ്ടിലെ ജനസംഖ്യ 5.46 ദശലക്ഷമായി ഉയർന്നു. 2022 മുതൽ നെറ്റ് മൈഗ്രേഷൻ ഏകദേശം ഇരട്ടിയായി, പ്രതിവർഷം ശരാശരി 72,000 എന്ന നിരക്കിൽ. വർക്ക് പെർമിറ്റ് അപേക്ഷകൾ, കുടുംബ പുനഃസംഘടനകൾ, ഉക്രേനിയൻ അഭയാർത്ഥികളുടെ വരവ് എന്നിവയാണ് ഇതിന് കാരണമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതെങ്കിലും നിയന്ത്രണങ്ങള്‍ അല്‍പ്പം കടന്നുപോയെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്.
പുതിയ നയം മുമ്പത്തേക്കാള്‍ കൂടുതല്‍ നിയന്ത്രണാത്മകമാണെന്നത് ഞെട്ടിക്കുന്നതാണെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ അഭിപ്രായപ്പെട്ടു. അത്യാവശ്യ ജോലികള്‍ ചെയ്യുന്ന, ദുര്‍ബലരെ പരിചരിക്കുന്ന ഭക്ഷണം തയ്യാറാക്കുന്ന, കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന ആളുകളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് ഈ നിയമത്തിലും തുടരും. ഇത് ന്യായീകരിക്കാവുന്നതല്ല. ഇക്കാര്യം പുനപ്പരിശോധിക്കണം മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ അയര്‍ലണ്ടിലെ നീല്‍ ബ്രൂട്ടണ്‍ ആവശ്യപ്പെട്ടു
അതായത് അഭയാര്‍ത്ഥികള്‍ക്ക് വാരിക്കോരി കൊടുത്ത സര്‍ക്കാര്‍, ഉക്രയിനില്‍ നിന്ന് കുറയ്ക്കാവോ പാലസ്തീന്‍ അഭയാര്‍ത്ഥികളെ കുറയ്ക്കാവോ.. ങേ ഹേ..
ഇന്ത്യ പോലെ ഉള്ള മറ്റ് നോണ്‍ ഇയു, രാജ്യങ്ങളില്‍ പോയി ജോലിക്കാരെ വേണ്ടപ്പോൾ, വിദ്യാർത്ഥികളെ വേണ്ടപ്പോൾ, കാലു പിടിച്ചു, ജീവിതകാലം കഴിയാൻ ഐറിഷ് സിറ്റിസന്‍ ഷിപ്പ് വരെ മോഹന വാഗ്ദാനം നല്‍കി, ഇവിടെ എത്തിച്ചശേഷം പൊതുജനം എതിര്‍ക്കുന്നു എന്ന് പറഞ്ഞു, നിലവില്‍ ടാക്സ് കൊടുത്തു ജീവിക്കുന്ന ആളുകളെ ആവശ്യം കഴിഞ്ഞു തഴഞ്ഞു മറ്റുള്ളവരുടെ മുന്നില്‍, സ്വയം നന്നാവുന്ന പരിപാടി ആണ് ഇപ്പോള്‍ മന്ത്രി സ്റ്റേജില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ലീഗല്‍ കുടിയേറ്റവും അഭയാര്‍ത്ഥികളെയും പ്രത്യേകം നിര്‍വചനം നല്‍കാതെ ഒരുമിച്ച് ചേര്‍ത്ത് പൊതുജന കണ്ണില്‍ പൊടി ഇട്ട് വോട്ട് പിടിക്കുമ്പോള്‍, അതേ ലീഗല്‍ കുടിയേറ്റക്കാരും വോട്ടവകാശം ഉള്ള പൊതുജനങ്ങൾ ആണെന്നും സര്‍ക്കാര്‍ മറന്ന് പോകരുത് എന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള വികാരം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.