മലപ്പുറം ജില്ലയിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കുന്ന അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട് നിർമ്മിച്ച താത്കാലിക ഷെഡ്ഡിലാണ് ഇന്നലെ (01/11/2025) രാവിലെ മൃതദേഹം കണ്ടത്.
പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റുകയും ചെയ്തു. സംഭവത്തിൽ തിരൂർ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 1689/25 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. (നിയമ വകുപ്പ്: U/S 194 BNSS Act).
മരിച്ചയാൾ ഇതര സംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ തിരൂരിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടിരുന്നതായി വിവരമുണ്ട്. മരണപ്പെട്ടയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെക്കൊടുത്ത നമ്പറുകളിൽ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു:
തിരൂർ പോലീസ് സ്റ്റേഷൻ: 0494 242 2046
സബ് ഇൻസ്‌പെക്ടർ (SI): 9497980683





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.