മഞ്ചേരി: മുക്തകങ്ങൾ മുതൽ മഹാകാവ്യങ്ങൾ വരെ രചിച്ച് മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മഹാകവി കൈതക്കൽ ജാതവേദൻ നമ്പൂതിരിയുടെ പ്രഥമ ചരമവാർഷികാചരണം വിപുലമായ പരിപാടികളോടെ നടത്തുന്നു. നവംബർ 22-ന് ഉച്ചക്ക് 1.45 മുതൽ വായ്പാറപ്പടിയിലെ ഹിൽട്ടൺ കൺവെൻഷൻ സെൻ്ററിലാണ് അനുസ്മരണച്ചടങ്ങുകൾ നടക്കുക.
പ്രഥമ ജാതവേദ സ്മൃതി പുരസ്‌കാരത്തിന് പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായരെ തിരഞ്ഞെടുത്തു. അദ്ദേഹത്തിനാണ് പുരസ്‌കാരം സമർപ്പിക്കുക.
അനുസ്മരണ സമ്മേളനം മഞ്ചേരി എം.എൽ.എ. അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യും. തൃക്കഴിപ്പുറം രാമൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ വി.എം. സുബൈദ, കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ, പുരസ്‌കാര ജേതാവ് പ്രൊഫ. വി. മധുസൂദനൻ നായർ, എ.ആർ. ശ്രീകൃഷ്ണൻ, കലാനിരൂപകൻ കെ.ബി. രാജ് ആനന്ദ്, വാർഡ് കൗൺസിലർ സജിത വിജയൻ, പി.എൻ. വിജയൻ, ശാംഭവി ടീച്ചർ, കക്കാട് പി. പരമേശ്വരൻ നമ്പൂതിരി, സത്യനാഥൻ, കിരൺ കൈതക്കൽ തുടങ്ങിയവർ സംസാരിക്കും.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.