തിരുവനന്തപുരം: തീരദേശ മേഖലകളിൽ, പ്രത്യേകിച്ചും പൂവാറിൽ, തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി സ്ഥാപനങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ മത്സ്യഭാഗങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച് പൂവാർ മത്സ്യഭവൻ അധികൃതർ പൊതുജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകി..png)
കയറ്റുമതിക്കായി ഉപയോഗിക്കുന്ന മത്സ്യങ്ങളുടെ സംസ്കരണത്തിനുശേഷം ഉപേക്ഷിക്കുന്ന ഭാഗങ്ങളാണ് രഹസ്യമായി തീരദേശ മാർക്കറ്റുകളിൽ എത്തിച്ച് വിറ്റഴിക്കുന്നത്. ഈ മത്സ്യഭാഗങ്ങൾ മനുഷ്യ ഉപഭോഗത്തിന് യോജിച്ചതല്ലെന്നും ഇവ വാങ്ങിക്കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പ് നൽകി.
പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം
കമ്പനികളിൽനിന്ന് എത്തുന്ന മത്സ്യഭാഗങ്ങൾ ഒരു കാരണവശാലും വാങ്ങി ഉപയോഗിക്കരുത്. മത്സ്യത്തിന്റെ ഗുണമേന്മ, പുതുമ, ഉറവിടം എന്നിവ ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.
ഈ വിഷയത്തിൽ ശക്തമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.