3500 വർഷത്തിലധികം പഴക്കമുള്ളതും ദക്ഷിണേന്ത്യയിലെ ഏക ദക്ഷിണാമൂർത്തി ക്ഷേത്രവുമായ ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനയും ഏകാദശ രുദ്രവും ഉൾപ്പെടെയുള്ള വിശേഷാൽ പൂജാദികർമ്മങ്ങൾ നടത്തുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും, വേദജ്ഞരായ ബ്രഹ്മശ്രീ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്, ബ്രഹ്മശ്രീ നാറാസ്സ് രവീന്ദ്രൻ നമ്പൂതിരി എന്നിവരുടെയും നേതൃത്വത്തിലാണ് ഈ മഹായജ്ഞം. 2025 ഡിസംബർ 7 മുതൽ 14 വരെ (1201 വൃശ്ചികം 21 മുതൽ 28 വരെ) ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിമാരും വേദജ്ഞരും പങ്കെടുക്കും. ഈ ദിവസങ്ങളിൽ ആദ്ധ്യാത്മിക, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നു.
വേദവേദാന്ത മൂർത്തിയായ ശ്രീ ദക്ഷിണാമൂർത്തിക്ക് ഏറ്റവും വിശേഷപ്പെട്ട ഋഗ്വേദ ലക്ഷാർച്ചനയും മഹാദേവന് ഉത്തമമായ ഏകാദശ രുദ്രവും ഒരേ സമയത്ത് നടത്തുന്നത് ക്ഷേത്ര ചൈതന്യ വർദ്ധനവിനും വിശ്വശാന്തിക്കും ലോകക്ഷേമത്തിനും കാരണമാകുമെന്നാണ് വിശ്വാസം. ഒരു മനുഷ്യായുസ്സിൽ അപൂർവ്വമായി മാത്രം സിദ്ധിക്കുന്ന മഹാഭാഗ്യമായാണ് ഈ മഹായജ്ഞത്തെ കണക്കാക്കുന്നത്. ഈ പുണ്യകർമ്മങ്ങളിൽ എല്ലാ ഭക്തജനങ്ങളുടേയും സാന്നിധ്യ സഹായ സഹകരണങ്ങൾ 'ശുകപുരം ദക്ഷിണാമൂർത്തി വേദിക് & താന്ത്രിക് ട്രസ്റ്റ്' പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ എടപ്പാൾ നാറാസ് മനയിൽ വിളിച്ചു കൂട്ടിയ പത്ര സമ്മേളനത്തിൽ അറിയിച്ചുമഹായജ്ഞത്തിന് മുന്നോടിയായി 2025 ഡിസംബർ 6 ശനിയാഴ്ച (വൃശ്ചികം 20) വൈകുന്നേരം 5.00 ന് സാംസ്‌കാരിക സമ്മേളനം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടും ബദ്രിനാഥ് മുൻ മേൽശാന്തി റാവൽജി ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരിപ്പാടും ചേർന്ന് ഭദ്രദീപപ്രോജ്വലനം നിർവ്വഹിക്കും. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രീ. ഒ.കെ. വാസു മാസ്റ്റർ, ബ്രഹ്മശ്രീ ആഴ്വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൻ, വാസ്തുശാസ്ത്ര വിദഗ്ധൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഏഴുദിവസത്തെ ലക്ഷാർച്ചനയ്ക്ക് ശേഷം, എട്ടാം ദിവസം (ഡിസംബർ 14) ഏകാദശ രുദ്രം, കലശാഭിഷേകം, സമാപന പൂജകൾ എന്നിവ നടക്കും. എല്ലാ ദിവസവും വിവിധ ക്ഷേത്രങ്ങളിലെ പ്രമുഖ തന്ത്രിമാരുടെ മുഖ്യകാർമ്മികത്വത്തിൽ മഹാഭഗവതിസേവയും വിവിധ കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തിൽ ക്ഷേത്രം തന്ത്രി തന്ത്രി ബ്രഹ്മശ്രീ കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ശുകപുരം ദക്ഷിണാമൂർത്തി വേദിക് & താന്ത്രിക് ട്രസ്റ്റ് ചെയർമാൻ ശ്രീ ഗോപാൽ മേലാർകോഡ് , , ദേവസ്വംബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ എക്ഷേത്ര ഭാരവാഹികൾ ഋഗ്വേദ ലക്ഷാര്ച്ചനയുടെ പ്രാധാന്യവും , ഏഴു ദിവസങ്ങളിൽ ആയി നടക്കുന്ന കാര്യപരിപാടികളും വിശദീകരിച്ചു .







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.