തിരുന്നാവായ : ഹരിദ്വാറിലും ഉജൈനിയിലും പ്രയാഗ് രാജിലുമെല്ലാം നടക്കുന്ന കുംഭമേളയ്ക്ക് സമാനമാ യി ചരിത്രത്തിലാദ്യമായി കേരള ത്തിലും കുംഭമേളയ്ക്ക് വേദിയൊ രുങ്ങുന്നു. ഉജൈനിയിൽ കുംഭമേളയ്ക്ക് നേതൃത്വം നൽകിയ സ്വാമി ആനന്ദവനം ഭാരതിയുടെ നേതൃ ത്വത്തിൽ കേരളത്തിലെ എല്ലാ സന്ന്യാസി പരമ്പരകളുടെയും
കൂട്ടായ്‌മയിൽ മാഘമാസത്തി ലെ മകം നക്ഷത്രത്തോടനുബ ന്ധിച്ചാണ് (2025 ജനുവരി 18 മുതൽ ഫെബ്രുവരി മൂന്നുവരെ) തിരുനാ വായയിൽ ഭാരതപ്പുഴയിലെ ത്രി മൂർത്തി സംഗമസ്ഥാനത്ത് കുംഭമേള നടക്കുക.
ഹിന്ദു ധർമശക്തി ലോകത്തി നുമുൻപിൽ അവതരിപ്പിക്കാനു ള്ള സമയമാണിതെന്ന് സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. അതിനായി ശിവഗിരിമഠം, അമൃ താനന്ദമയീമഠം, സദാനന്ദാശ്ര മം, ശുഭാനന്ദാശ്രമം, ചിൻമയ മിഷൻ തുടങ്ങി എല്ലാ സന്ന്യാ സി പരമ്പരകളുടെയും നേതൃത്വ ത്തിൽ നടന്ന ധർമസന്ദേശയാ ത്രയുടെ തുടർച്ചകൂടിയായാണ് കുംഭമേള വരുന്നതെന്നും അദ്ദേ ഹം പറയുന്നു.
സാമൂതിരിരാജാവും വള്ളുവ ക്കോനാതിരിയും തമ്മിലുണ്ടായ യുദ്ധത്തോടെ 250 വർഷം മുൻപ് കേരളത്തിൽ നിലച്ചുപോയ മാഘമകം ആചാരമാണ് അതിന്റെ എല്ലാ പ്രൗഢിയോടെയും പുനരു ജ്ജീവിപ്പിക്കുന്നത്. കുംഭമേള നടത്താനുള്ള ഒരു ക്കങ്ങൾ ആരംഭിച്ചതായും സം ഘാടകർ പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.