ഡബ്ലിൻ: ലോക മലയാളി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അയർലൻഡ് പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി.
WMF ഗ്ലോബൽ ജോയിന്റ് സെക്രട്ടറിയും മുൻ ഗ്ലോബൽ വിമൻസ് ഫോറം കോർഡിനേറ്ററുമായ ശ്രീമതി റോസ്‌ലെറ്റ് ഫിലിപ്പ്, അയർലൻഡ് നാഷണൽ കൗൺസിൽ കോർഡിനേറ്റർ മിസ്റ്റർ ഷൈജു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക ക്ഷണപ്രകാരം അയർലൻഡിലെ ഇന്ത്യൻ എംബസിയിൽ വെച്ച് അംബാസഡറുമായി ചർച്ച നടത്തിയത്.
അയർലൻഡിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളാണ് ഉന്നയിക്കപ്പെട്ടത്:
- ഒസിഐ (OCI) കാർഡ് പുതുക്കൽ: ഓൺലൈൻ സിസ്റ്റത്തിൽ സംഭവിക്കാറുള്ള സാങ്കേതികപരമായ പോരായ്മകൾ പരിഹരിക്കുക.
- വിസ അപേക്ഷകളിലെ കാലതാമസം: അയർലൻഡിലേക്കുള്ള വിസ അപേക്ഷകൾ തീർപ്പാക്കുന്നതിലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുക.
- ജനന സർട്ടിഫിക്കറ്റ്: മുൻപ് എംബസി മുഖാന്തിരം ലഭിച്ചിരുന്ന ജനന സർട്ടിഫിക്കറ്റ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് തന്നെ ലഭ്യമാക്കണം എന്ന പുതിയ നിയമം പുനഃപരിശോധിക്കുക.
- വിദ്യാർത്ഥികളുടെയും ആരോഗ്യ പ്രവർത്തകരുടെയും പ്രശ്നങ്ങൾ: അയർലൻഡിലെ ഇന്ത്യൻ വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും തൊഴിൽ മേഖലയിലെ മറ്റ് പ്രവാസികളും നേരിടുന്ന വെല്ലുവിളികൾ.
- വ്യാപാര സാധ്യതകളും വംശീയതയും: അയർലൻഡ്-ഇന്ത്യ വ്യാപാര സാധ്യതകൾ സുതാര്യമാക്കേണ്ടതിൻ്റെ ആവശ്യകത, ഇന്ത്യക്കാർക്കെതിരായ വംശീയത തടയുന്നതിനുള്ള പോംവഴികൾ എന്നിവ.
ഉന്നയിച്ച പ്രശ്നങ്ങളുടെയെല്ലാം പരിഹാരത്തിനായി ബന്ധപ്പെട്ട ഇന്ത്യൻ, ഐറിഷ് ഭരണാധികാരികളുമായി ചർച്ച ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അംബാസഡർ ശ്രീ അഖിലേഷ് മിശ്ര ഉറപ്പു നൽകി. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കായി വേൾഡ് മലയാളി ഫെഡറേഷൻ നടത്തുന്ന മികച്ച സേവനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.