ന്യൂഡൽഹി: കൈത്തണ്ടയിലെ ടാറ്റൂ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സി.സി.ടി.വി. ദൃശ്യങ്ങളുടെ സൂക്ഷ്‌മ പരിശോധനയും ഡൽഹി പോലീസിനെ എത്തിച്ചത് 1,100 കിലോമീറ്റർ അകലെയുള്ള പ്രതിയിലേക്ക്. നവംബർ 16-ന് ആദർശ് നഗർ റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ അജ്ഞാതയായ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.
മൃതദേഹം കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ആഴത്തിലുള്ള നിരവധി മുറിവുകളുമുണ്ടായിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് മൂർച്ചയേറിയ ആയുധവും സ്ത്രീകളുടെയും പുരുഷൻ്റെയുമടക്കം ചെരിപ്പുകളും കണ്ടെത്തി.സി.സി.ടി.വി. നിർണായകമായി
കൊലപാതകത്തിന് കേസെടുത്ത പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. 52 വയസ്സുള്ള യുവതി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്നതും നിമിഷങ്ങൾക്കകം അതേ ദിശയിൽ ഒരു യുവാവ് നടന്നു നീങ്ങുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞു. പിന്നീട് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയ വെള്ളയും കറുപ്പും കലർന്ന ചെരിപ്പാണ് യുവാവ് ധരിച്ചിരുന്നത്. കുറച്ചു സമയത്തിന് ശേഷം ഇതേ യുവാവ് ചെരിപ്പില്ലാതെ മടങ്ങുന്നതും ദൃശ്യങ്ങൾ വഴി പോലീസിന് തിരിച്ചറിയാനായി.
മരിച്ച സ്ത്രീയുടെ കൈത്തണ്ടയിൽ സൽമാൻ എന്ന ബോണയുടെ പേര് ടാറ്റൂ ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ 23 വയസ്സുകാരനായ സൽമാൻ എന്ന് തിരിച്ചറിയാൻ സാധിച്ചു. ഇയാളുടെ പേര് മരിച്ച സ്ത്രീയുടെ കൈത്തണ്ടയിൽ ടാറ്റൂ ചെയ്തിരുന്നു. സൽമാനെതിരെ മുമ്പ് മോഷണം, തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യൽ തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഗുജറാത്തിൽ വിചാരണ നേരിടുന്നതിനിടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ഗുജറാത്തിലെ ഇഷ്ടികക്കളത്തിൽ
സൽമാനു വേണ്ടി പോലീസ് ആദ്യം ഇയാൾ താമസിച്ചിരുന്ന ചേരിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ മൃതദേഹം കാണാതായ യുവതിയുടെ കുടുംബം തിരിച്ചറിഞ്ഞു. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്നും അവർ പോലീസിനെ അറിയിച്ചു.
തുടർച്ചയായ നിരീക്ഷണത്തിലൂടെയും രഹസ്യ വിവരങ്ങളിലൂടെയും സൽമാൻ 1,100 കിലോമീറ്റർ അകലെ ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ ഒരിഷ്ടികക്കളത്തിൽ ഒളിച്ചുതാമസിക്കുകയാണെന്ന് പോലീസിന് വിവരം ലഭിച്ചു. അവിടെയെത്തി നടത്തിയ ചോദ്യം ചെയ്യലിൽ, യുവതിയെ ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് സൽമാൻ സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.