ന്യൂഡൽഹി :ഇന്ത്യൻ സൈന്യത്തിനു മതമോ ജാതിയോ ഇല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
ഉയർന്ന ജാതിക്കാരായ ‘10 ശതമാനം’ പേരുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ സൈന്യമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനാണ് പ്രതിരോധ മന്ത്രിയുടെ മറുപടി. സായുധ സേനയെ വിഭജിക്കാൻ കോൺഗ്രസ് എംപി ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.‘‘പ്രതിരോധ സേനയിൽ സംവരണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. സംവരണം ഉണ്ടായിരിക്കണം. ഞങ്ങൾ സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ സൈന്യത്തിൽ ? നമ്മുടെ സൈനികർക്ക് ഒരു മതം മാത്രമേയുള്ളൂ, സൈന്യ ധർമ്മം’’ – രാജ്നാഥ് സിങ് പറഞ്ഞു.
സൈന്യത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയ്ക്കെതിരെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും രംഗത്തെത്തി. രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, നമ്മുടെ സൈനികർ ധീരത പ്രകടിപ്പിച്ചതുകൊണ്ടാണ് ഇന്ത്യ തല ഉയർത്തി നിന്നതെന്നും രേഖാ ഗുപ്ത പറഞ്ഞു.ഇന്നലെ ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു രാഹുലിന്റെ പരാമർശം. ‘‘സൂക്ഷിച്ചു നോക്കിയാല്‍ രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും ദലിത്, മഹാദലിത്, പിന്നാക്ക, അതി പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുളളവരാണെന്ന് കാണാന്‍ കഴിയും. 90 ശതമാനം ജനങ്ങളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരും ഗോത്ര വിഭാഗങ്ങളില്‍ നിന്നുളളവരുമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടിക എടുത്താല്‍ അതില്‍ പിന്നാക്ക, ദലിത് വിഭാഗങ്ങളില്‍ നിന്നുളള ഒരാളെയും നിങ്ങള്‍ക്ക് കണ്ടെത്താനാകില്ല. അവരെല്ലാം ആ 10 ശതമാനം പേരില്‍ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവര്‍ക്കാണ് ലഭിക്കുന്നത്. സായുധ സേനയുടെ മേലും അവര്‍ക്കാണ് നിയന്ത്രണം.ബാക്കിയുളള 90 ശതമാനം ജനങ്ങളും എവിടെയും പ്രതിനിധീകരിക്കപ്പെടുന്നില്ല. ആ 90 ശതമാനം ജനങ്ങള്‍ക്കും അന്തസോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടത്. കോണ്‍ഗ്രസ് എന്നും പിന്നാക്കക്കാര്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്.’’ – എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.