കോട്ടയം: കേരളം എന്ന കൊച്ചു സംസ്ഥാനം അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിലൂടെ ഇന്ത്യക്കാകെ മാതൃകയാവുകയാണെന്ന് കേരളാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയും ,മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനുമായ കെ.ജി പ്രേംജിത്ത് അഭിപ്രായപ്പെട്ടു.
ബാങ്ക് എംപ്ലോയിസ് ഹാളിൽ ചേർന്ന കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗരീബി ഖഢാവോ എന്നും ബേക്കാരി ഖഢാവോയെന്നും മുദ്രാവാക്യം മുഴക്കി ജനങ്ങളെ കബളിപ്പിച്ച കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയുള്ള കാലത്തിൻ്റെ തിരിച്ചടിയാണ് കേരള സർക്കാർ പ്രവർത്തി പഥത്തിലെത്തിച്ച ഈ മുദ്രാവാക്യമെന്നും കെ.ജി പ്രേംജിത്ത് കുട്ടിച്ചേർത്തു.
കേരള കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പാർട്ടി കോട്ടയം ജില്ലയുടെ സംഘടനാ ചുമതലയുള്ള മോനച്ചൻ വടകോട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജൻ ആലക്കുളം, ഔസേപ്പച്ചൻ ഓടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി മധു ടി തറയിൽ ( ജില്ലാ വൈസ് പ്രസിഡന്റ് ), സെക്രട്ടറിമാരായി അനസ് ബി ( ഓഫീസ് ഇൻ ചാർജ് ), അജീന്ദ്രകുമാർ വൈക്കം, ജോൺ കാട്ടിപ്പറമ്പിൽ, ജില്ലാ ട്രഷറർ ലൂക്കാ പിജെ എന്നിവരെ എന്നിവരെ പ്രഖ്യാപിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.